കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശർമ പുറത്തിറങ്ങി. ചെയ്ത കുറ്റത്തിന് മമതയോട് മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജയിലിന് പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ശർമ പറഞ്ഞു. ജയിലിൽ ജീവനക്കാർ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് പ്രിയങ്ക ശര്‍മ്മ കുറ്റപ്പെടുത്തി. പ്രിയങ്കയെ ജയിൽ മോചിതയാക്കാത്ത നടപടിക്കെതിരെ സുപ്രിംകോടതി രംഗത്തെത്തിയിരുന്നു. പ്രിയങ്കയെ ഉടൻ മോചിതയാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി പശ്ചിമബംഗാൾ സർക്കാരിനെ അറിയിച്ചു. എന്നാൽ പ്രിയങ്ക ശർമയെ ബുധനാഴ്ച രാവിലെ തന്നെ വിട്ടയച്ചുവെന്ന് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. Also read: 'ബംഗാളിലെ സ്ഥിതി അപകടകരം'; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഗലാ ഇവന്റിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രം മമതയുടെ ചിത്രവുമായി മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. യുവമോർച്ച നേതാവായ പ്രയങ്ക ശർമ്മക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.