• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ലക്ഷ്യമിടുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ; കണ്ണാന്താനത്തില്‍ പിഴച്ചത് വടക്കനിലൂടെ നേടാന്‍ ബിജെപി

news18
Updated: March 14, 2019, 4:10 PM IST
ലക്ഷ്യമിടുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ; കണ്ണാന്താനത്തില്‍ പിഴച്ചത് വടക്കനിലൂടെ നേടാന്‍ ബിജെപി
news18.com
news18
Updated: March 14, 2019, 4:10 PM IST
തിരുവനന്തപുരം: ജന്മം കൊണ്ട് മലയാളിയാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ടോം വടക്കന്‍ എക്കാലവും ഹൈക്കമാന്‍ഡിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന് നിര്‍ണായ സ്വാധീനമുണ്ടായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി വടക്കന്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കത്തോലിക്ക സഭയുമായും ബിഷപ്പുമാരുമായും അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു ടോം വടക്കന്‍. ഈ രണ്ടു പ്രത്യേകതകളാണ് വടക്കനെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുകയെന്ന അജണ്ടയുടെ ഭാഗമായാണ് സിപിഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജ്യസഭയിലെത്തിച്ചതും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും. എന്നാല്‍ കണ്ണന്താനത്തിനെതിരെ കേരള നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ബിജെപി കേന്ദ്ര നേതൃത്വം ഹൈക്കമാന്‍ഡ് പ്രതിനിധിയും മലയാളിയുമായി വടക്കനെ വലയിലാക്കിയത്.

Also Read കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍

കേരളത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധമാണ് ടോം വടക്കനുള്ളത്. കൂടാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും അദ്ദേഹം ഏറെ നാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേതു പോലെ ലോക്‌സഭയിലും വടക്കു കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന് വടക്കന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമെന്നും ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. കൂടാതെ കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന് ക്രൈസ്തവ പ്രതിനിധ്യമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഗോവയുടെയും ചുമതല നല്‍കുമെന്നാണ് സൂചന.

First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...