• HOME
  • »
  • NEWS
  • »
  • india
  • »
  • ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി

ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി

ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു.

  • Last Updated :
  • Share this:
    തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി രാഹുല്‍ഗാന്ധി ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബിജെപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവാദ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന രാഹുലിന്‍റെ ചിത്രത്തിനൊപ്പം ബര്‍ബറി കമ്പനിയുടെ സമാനമായ 41257 രൂപ വിലവരുന്ന ടീഷര്‍ട്ടിന്‍റെ ചിത്രവും ബിജെപി പങ്കുവെച്ചിട്ടുണ്ട്. 'ഭാരത് ദേഖോ' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.





    അതേസമയം, ബിജെപിയുടെ ആരോപണത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് ഇതിനോടകം രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു.





    ‘‘പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ...’’ – ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു.
    Published by:Arun krishna
    First published: