നിർഭയ പ്രതികളെ രക്ഷിക്കാൻ AAP ശ്രമം നടത്തുന്നു; ഗുരുതര ആരോപണവുമായി ബിജെപി

2017ൽ വിവരങ്ങൾ നൽകിയതായിരുന്നെങ്കിലും 2019ൽ മാത്രമാണ് ഇത് പ്രതികൾക്ക് കൈമാറിയതെന്നും തിവാരി ആരോപിച്ചു.

News18 Malayalam | news18
Updated: January 19, 2020, 5:30 PM IST
നിർഭയ പ്രതികളെ രക്ഷിക്കാൻ AAP ശ്രമം നടത്തുന്നു; ഗുരുതര ആരോപണവുമായി ബിജെപി
മനോജ് തിവാരി
  • News18
  • Last Updated: January 19, 2020, 5:30 PM IST IST
  • Share this:
ന്യൂഡൽഹി: ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി. നിർഭയ കേസിലെ നീതി തടസപ്പെടുത്താനും കേസിലെ പ്രതികളെ രക്ഷിക്കാനും ആം ആദ്മി പാർട്ടി സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ഡൽഹി ബി ജെ പി നേതാവ് മനോജ് തിവാരി വാർത്താസമ്മേളനത്തിൽ ആപ് സർക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

നിർഭയ കേസിലെ പ്രതികളെ രണ്ടു വർഷത്തേക്ക് ശിക്ഷിക്കുന്നത് വൈകിപ്പിക്കാൻ ആം ആദ്മി പാർട്ടി സർക്കാർ മനഃപൂർവം ശ്രമിച്ചെന്ന് മനോജ് തിവാരി പറഞ്ഞു. 2017ൽ വിവരങ്ങൾ നൽകിയതായിരുന്നെങ്കിലും 2019ൽ മാത്രമാണ് ഇത് പ്രതികൾക്ക് കൈമാറിയതെന്നും തിവാരി ആരോപിച്ചു.

പൗരത്വ നിയമഭേദഗതി: സർക്കാർ വിശദീകരണം തേടി ഗവർണർ, വിശദീകരണം തേടിയത് ചീഫ് സെക്രട്ടറിയോട്

നീതീയുടെ നടത്തിപ്പ് തടസപ്പെടുത്തിയ കെജ്രിവാൾ സർക്കാർ ഇപ്പോൾ നിർഭയ കേസിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും തിവാരി ആരോപിച്ചു. കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് നിർഭയയുടെ അമ്മയോട് മുതിർന്ന അഭിഭാഷകയായ ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടതിനെ ബി ജെ പി അപലപിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള അഭിഭാഷകയുടെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണെന്നും കെജ്രിവാൾ പറഞ്ഞു.

തിഹാർ ജയിൽ ദില്ലി സർക്കാരിനു കീഴിൽ വരുന്നതിനാൽ പൊലീസ് തങ്ങളുടെ കീഴിലല്ലെന്ന് പറഞ്ഞ് കെജ്‌രിവാൾ സർക്കാരിന് ഉത്തരവാദിത്തം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍