• HOME
 • »
 • NEWS
 • »
 • india
 • »
 • JP Nadda | തെലങ്കാനയിൽ ജെപി നദ്ദയ്ക്ക് 'ശവക്കുഴി'; പിന്നിൽ ടിആർഎസ് എന്ന് ബിജെപി; പോര് രൂക്ഷം

JP Nadda | തെലങ്കാനയിൽ ജെപി നദ്ദയ്ക്ക് 'ശവക്കുഴി'; പിന്നിൽ ടിആർഎസ് എന്ന് ബിജെപി; പോര് രൂക്ഷം

ആന്ധ്രപ്രദേശ് ബിജെപി ഘടകം ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി ട്വിറ്ററിൽ ഈ പ്രതീകാത്മക ശവക്കുഴിയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു

 • Share this:
  ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് (JP Nadda) അജ്ഞാതർ പ്രതീകാത്മകമായി ശവക്കുഴി കുഴിച്ചതിനെ തുടർന്ന് ബി.ജെ.പി.യും തെലങ്കാന രാഷ്ട്ര സമിതിയും തമ്മിലുള്ള പോര് രൂക്ഷം. ആന്ധ്രപ്രദേശ് ബിജെപി ഘടകം ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി ട്വിറ്ററിൽ ഈ പ്രതീകാത്മക ശവക്കുഴിയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ടിആർഎസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

  ''ഇത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്. സംസ്ഥാനത്ത് ബിജെപി കൂടുതൽ കരുത്താർജിക്കുന്നതിൽ ടിആർഎസ് നിരാശരാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ബിജെപിയിലെ 18 കോടി അംഗങ്ങൾ ടിആർഎസിനോടാണ് ഇത്തരമൊരു കാര്യം ചെയ്തതെങ്കിൽ എന്തായിരിക്കും അവസ്ഥ?", റെഡ്ഡി ട്വീറ്റ് ചെയ്തു.

  തെലങ്കാന ബിജെപി വക്താവ് എൻവി സുഭാഷും ടിആർഎസിനെതിരെ ആഞ്ഞടിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

  'റീജിയണൽ ഫ്ലൂറൈഡ് മിറ്റിഗേഷൻ ആൻഡ് റിസർച്ച് സെന്റർ, ചൗട്ടുപ്പായി' (Regional Fluoride Mitigation and Research Center, Choutuppai) എന്ന അടിക്കുറിപ്പുള്ള ഒരു ബോർഡും ശവക്കുഴിക്ക് സമീപമുള്ള നദ്ദയുടെ ചിത്രവുമാണ് റെഡ്ഡി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ളത്. 2016ൽ കേന്ദ്ര ആരോഗ്യമന്ത്രിയായിരിക്കെ നദ്ദ വാഗ്‌ദാനം ചെയ്‌ത റിസർച്ച് സെന്റർ ഇതുവരെ സ്ഥാപിക്കാത്തതിനാലാണ് പ്രതിഷേധമെന്നാണ് റിപ്പോർട്ട്.

  നടപടിയെ അപലപിച്ച് കേന്ദ്ര പെട്രോളിയം, ഭവന മന്ത്രി ഹർദീപ് സിങ് പുരിയും രംഗത്തെത്തി. "ഇത് തികച്ചും അപമാനകരമായ പ്രവൃത്തിയാണ്. തെലങ്കാനയിൽ ബിജെപിയെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ഞങ്ങളുടെ ശക്തി കണ്ട് അവർ ഭയപ്പെടുന്നു എന്നാണ് ഇത്തരം പ്രവൃത്തികൾ വ്യക്തമാക്കുന്നത്", ഹർദീപ് സിങ് പുരി ട്വിറ്ററിൽ കുറിച്ചു.

  ടിആർഎസിനെതിരെ ആഞ്ഞടിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രം​ഗത്തെത്തി. ഈ ​ഹീനമായ പ്രവൃത്തിക്ക് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ജനങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ഭാരതീയ ജനതാ പാർട്ടിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പരിഭ്രാന്തരായ ടിആർഎസ് ആണ് ഈ അപലപനീയമായ പ്രവൃത്തിക്കു പിന്നിലെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.

  വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയും സംഭവത്തിനെതിരെ പ്രതികരിച്ചു. ''ഇന്ത്യൻ രാഷ്ട്രീയത്തിലെ ശോചനീയാവസ്ഥയാണ് ഇത് വെളിവാക്കുന്നത്'' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

  2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിആർഎസ് മേധാവി കെ ചന്ദ്രശേഖർ റാവു അടുത്തിടെ തന്റെ പാർട്ടിയെ ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi (BRS)) എന്ന് പുനർനാമകരണം ചെയ്തിരുന്നു. രാജ്യത്ത് ഒരു ബദൽ വികസന മാതൃക സൃഷ്ടിക്കുന്നതിൽ ബിആർഎസ് നേതൃത്വം സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  Published by:Anuraj GR
  First published: