• HOME
  • »
  • NEWS
  • »
  • india
  • »
  • Rajasthan: ഗെഹ്ലോട്ട് സർക്കാരിനെ രക്ഷിക്കാൻ വസുന്ധര രാജെ ശ്രമിച്ചു; ആരോപണവുമായി ബിജെപി സഖ്യകക്ഷി

Rajasthan: ഗെഹ്ലോട്ട് സർക്കാരിനെ രക്ഷിക്കാൻ വസുന്ധര രാജെ ശ്രമിച്ചു; ആരോപണവുമായി ബിജെപി സഖ്യകക്ഷി

അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്‌ലോട്ടിന് പിന്തുണ നല്‍കാന്‍ വസുന്ധര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് ഘടകകക്ഷി നേതാവ്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ജയ്പുര്‍: രാജസ്ഥാനിൽ കോൺഗ്രസിലെ അധികാരവടംവലിക്കിടെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ രക്ഷിക്കാൻ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ശ്രമിച്ചുവെന്ന ആരോപണവുമായി എൻഡിഎ ഘടകകക്ഷി രംഗത്ത്. സച്ചിന്‍ പൈലറ്റ് വിമതനീക്കം നടത്തിവരുന്ന ഘട്ടത്തില്‍ വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്‌ലോട്ടിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതായി ലോക്‌സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയായണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്‌ലോട്ടിന് പിന്തുണ നല്‍കാന്‍ വസുന്ധര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ വൻ രാഷ്ട്രീയ നീക്കം നടക്കുന്നതിനിടെയാണ് ഘടക കക്ഷി നേതാവിന്റെ ആരോപണം വന്നിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിട്ടും സര്‍ക്കാര്‍ ഭീഷണിയിലായിട്ടും വസുന്ധര രാജെ മൗനം പുലര്‍ത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.



    TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]
    അയോഗ്യനാക്കുമെന്ന് കാണിച്ച് സ്പീക്കർ നൽകിയ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ് എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി നാളത്തേക്ക് മാറ്റിയതിന് മണിക്കൂറുകൾക്ക് മുൻപാണ് ഹനുമാൻ ബെനിവാൾ ആരോപണവുമായി രംഗത്തെത്തിയത്. നേരത്തെയും വസുന്ധരരാജെയുടെ വിമർശകനമായിരുന്നു അദ്ദേഹം. 2018ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് അദ്ദേഹം ബിജെപി വിട്ടത്.
    Published by:Rajesh V
    First published: