ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രാബല്യത്തിലായി മാസങ്ങൾക്കുശേഷം അഫ്ഗാനിലെ സിഖ് വംശജരുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. പൗരത്വം തേടിയെത്തിയ സംഘത്തെ ബിജെപിയും സഖ്യകക്ഷികളും വരവേറ്റു. ഡൽഹിയിലെ ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത, ദേശീയ സെക്രട്ടറി ആർ പി സിംഗ്, അകാലിദൾ നേതാവ് മഞ്ജിന്ദർ സിംഗ് സിർസ എന്നിവരാണ് അഫ്ഗാൻ സിഖുകാരെ സ്വാഗതം ചെയ്തത്.
പ്രത്യേക വിമാനത്തിലാണ് അഫ്ഗാൻ സിഖുകാരുടെ ആദ്യ സംഘം ഡൽഹിയിലെത്തിയത്. ദീർഘകാല വിസ ക്രമീകരണത്തിൽ അവരെ ഇന്ത്യയിൽ പാർപ്പിക്കും. ഭീകരാക്രമണങ്ങളിൽ അവരുടെ ഉറ്റവരെ നഷ്ടപ്പെട്ടവരാണ് ആദ്യ സംഘത്തിലെ പലരും. അഫ്ഗാനിസ്ഥാനിൽ കടുത്ത വിവേചനത്തിന് ഇരയാകുന്ന സിഖുകാർ അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ഹഖാനി ശൃംഖലയുമായി ബന്ധപ്പെട്ട സേനകൾ തട്ടിക്കൊണ്ടുപോയ നിദാൻ സിംഗ് സച്ച്ദേവയും ഇന്ന് ഡൽഹിയിലെത്തിയ സംഘത്തിലുണ്ടെന്ന് അഫ്ഗാൻ സിഖുകാരുടെ ആദ്യ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യാനെത്തിയ അകാലിദൾ നേതാവ് സിർസ പറഞ്ഞു.
TRENDING:ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ[PHOTOS]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്[PHOTOS]Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി[PHOTOS]അഫ്ഗാൻ സിഖുകാരുടെ വരവിനെ സഹായിച്ച പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദേഷ് ഗുപ്ത അഭിനന്ദിച്ചു. “പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചവർ, ഇത് എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഇപ്പോഴെങ്കിലും അറിയണം,” അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം അതിവേഗം നേടാൻ സഹായിക്കുന്നതാണ് കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghan Sikhs, Bjp, CAA, India government