നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'തീർത്തും നിന്ദ്യമായ പെരുമാറ്റം': സൽമാൻ ഖാൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് BJP നേതാവ്

  'തീർത്തും നിന്ദ്യമായ പെരുമാറ്റം': സൽമാൻ ഖാൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് BJP നേതാവ്

  കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയും ബോളിവുഡ് സൂപ്പർതാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

  Salman-Khan

  Salman-Khan

  • News18
  • Last Updated :
  • Share this:
   ആരാധകനോട് മോശമായി പെരുമാറിയ ബോളിവുഡ് താരം സല്‍മാൻ ഖാനെതിരെ വിമർശനം ശക്തമാകുന്നു. താരത്തിന്റെത് നിന്ദ്യമായ പെരുമാറ്റമെന്നമെന്നാണ് ഗോവ ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ നരേന്ദ്ര സവൈകർ വിമർശിച്ചത്. സല്‍മാൻ ഖാൻ നിരുപാധികമായ ക്ഷമാപണം നടത്തണമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

   'ഒരു സെലിബ്രിറ്റി എന്ന നിലയിൽ ആരാധകരും ആളുകളും നിങ്ങൾക്കൊപ്പം പൊതുസ്ഥലങ്ങളിൽ സെൽഫിയെടുക്കും.. എന്നാൽ നിങ്ങളുടെ പെരുമാറ്റവും സമീപനവും തീർത്തും നിന്ദ്യമാണ്.. നിങ്ങൾ നിരുപാധികം മാപ്പു പറയണം..' എന്നാണ് സവൈകർ ട്വിറ്ററിൽ‌ കുറിച്ചത്.

   Also Read-ഇനി താരങ്ങളുടെ പോര്; പുതിയ ചിത്രങ്ങൾക്ക് കരാർ വയ്ക്കില്ല; ഷെയിൻ പ്രശ്നത്തിൽ നിർമ്മാതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന് AMMA

   കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയും ബോളിവുഡ് സൂപ്പർതാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .ആരാധകനോട് പരസ്യമായി മാപ്പു പറയാൻ സൽമാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം താരത്തിന് ഗോവയിൽ വിലക്കേര്‍പ്പെടുത്തണമെന്നുമാണ് ഇവർ ഗോവ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

   ഗോവ എയർപോർട്ടിൽ വച്ചാണ് ഒരു ആരാധകൻ സൽമാന്റെ രോഷത്തിന് ഇരയായത്. തന്‍റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗോവയിലെത്തിയതായിരുന്നു സല്‍മാൻ. എയർപോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ മുമ്പിലായി നടന്ന് ഒരു ആരാധകൻ സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

   എയർപോര്‍ട്ട് ഉദ്യോഗസ്ഥർക്കൊപ്പം നടന്നു വരികയായിരുന്ന താരത്തെ ആരാധകന്റെ ഈ പ്രവൃത്തി അസ്വസ്ഥമാക്കുകയും ദേഷ്യത്തോടെ അയാളുടെ ഫോൺ തട്ടിപ്പറിച്ച് കാറിനരികിലേക്ക് നടന്നു പോവുകയുമായിരുന്നു. സംഭവത്തിൻ‌റെ വീഡിയോ വൈറലായതോടെയാണ് താരത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നത്.

   Published by:Asha Sulfiker
   First published:
   )}