ന്യൂഡൽഹി: അയോധ്യ കേസിൽ ഉടൻ വിധി വരുന്ന പശ്ചാത്തലത്തിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും ഉന്നതനേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. വിധി എന്തു തന്നെയായാലും തുറന്ന മനസോടെ സ്വീകരിക്കണമെന്ന നിലപാടാണ് ഇരുകൂട്ടർക്കുമുള്ളത്. അണികൾ സമാധാനത്തോടെ വിധിയെ നേരിടണമെന്ന ആഹ്വാനവും ആർഎസ്എസും ബിജെപിയും മുന്നോട്ടുവെക്കും.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഉൾപ്പടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കും. നവംബർ നാലിനും 14നും ഇടയിൽ അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
വിധി വന്ന ശേഷം സൌഹാർദ്ദം കാത്തുസൂക്ഷിക്കുയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഖിൽ ഭാരതീയ പ്രചാർ പ്രമുഖ അരുൺ കുമാർ പറഞ്ഞു.
ഒക്ടോബർ 31ന് ഹരിദ്വാറിൽ ചേരാനിരുന്ന യോഗമാണ് ഇന്ന് ചേരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.