HOME » NEWS » India »

ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ അഞ്ചിടത്ത് ബിജെപിയും ഭരണകക്ഷിയും കൈകോർക്കുന്നു

മൂന്നിടത്ത് സിക്കിം ക്രാന്തികാരി മോർച്ച ബിജെപിയെ പിന്തുണയ്ക്കും. രണ്ടിടത്ത് ബിജെപി സിക്കിം ക്രാന്തികാരി മോർച്ചയെയും പിന്തുണയ്ക്കും.

news18-malayalam
Updated: September 29, 2019, 10:46 AM IST
ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ അഞ്ചിടത്ത് ബിജെപിയും ഭരണകക്ഷിയും കൈകോർക്കുന്നു
news18
  • Share this:
ഗാങ്ടൊക്ക്: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും ബിജെപിയും കൈകോർക്കുന്നു. സിക്കിമിൽ അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗാങ്ടൊക്, റൂംതെക്ക്, മാർട്ടം, പോക്ലോക്, കംറാങ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

also read:പാർട്ടി പറഞ്ഞാൽ മത്സരിക്കും; വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് കുമ്മനം രാജശേഖരൻ

മൂന്നിടത്ത് സിക്കിം ക്രാന്തികാരി മോർച്ച ബിജെപിയെ പിന്തുണയ്ക്കും. രണ്ടിടത്ത് ബിജെപി സിക്കിം ക്രാന്തികാരി മോർച്ചയെയും പിന്തുണയ്ക്കും. ഗാങ്ടൊക്, റൂംതെക്ക്, മാർട്ടം എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാർഥികളെ സിക്കിം ക്രാന്തികാരി മോർച്ച പിന്തുണയ്ക്കുന്നത്. ഇവിടങ്ങളിൽ സിക്കിം ക്രാന്തികാരി മോർച്ച സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാവുകയില്ല.

പോക്ലോക്, കംറാങ് എന്നിവിടങ്ങളിലാണ് ബിജെപി സിക്കിം ക്രാന്തികാരി മോർച്ച സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാർഥികളെ നിർത്തുകയില്ല.
First published: September 29, 2019, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories