വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍ കര്‍ണാടകയില്‍ നിന്നും , പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. 16 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി ഞായറാഴ്ച പുറത്തുവിട്ടത്.
57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്.
സ്ഥാനാര്‍ഥി പട്ടികമധ്യപ്രദേശ് കവിതാ പാട്ടിദാർ
കർണാടകനിർമല സീതാരാമൻ
ജഗ്ഗേഷ്
മഹാരാഷ്ട്ര
പിയൂഷ് ഗോയൽ
അനിൽ സുഖ്ദേവ്റാവു ബോണ്ടെ
രാജസ്ഥാൻ ഘനശ്യാം തിവാരി
ഉത്തർപ്രദേശ് ലക്ഷ്മികാന്ത് വാജ്പേയി
രാധാമോഹൻ അഗർവാൾ
സുരേന്ദ്ര സിംഗ് നഗർ
ബാബുറാം നിഷാദ്
ദർശന സിംഗ്
സംഗീത യാദവ്
ഉത്തരാഖണ്ഡ്കൽപന സൈനി
ബീഹാർസതീഷ് ചന്ദ്ര ദുബെ
ശംഭു ശരൺ പട്ടേൽ
ഹരിയാന കൃഷൻ ലാൽ പൻവാർ
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഏപ്രിലില്‍ 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നു. ബിജെപിയും ആം ആദ്മി പാർട്ടിയും അഞ്ച് സീറ്റുകൾ വീതവും എൽഡിഎഫിന് രണ്ട് സീറ്റുകളും നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
1988-ന് ശേഷം ഉപരിസഭയിൽ 100 അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയായി ബിജെപി മാറികഴിഞ്ഞു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷം 123 ആണ്. അതേസമയം രാജ്യസഭയില്‍ കൂടുത്തല്‍ ശക്തരാകാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ 2024 വരെ ഒഴിവ് വരുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ല,
ആകെ പാര്‍ലമെന്‍റ് സീറ്റുകളില്‍ 10 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന്‍റെ അംഗബലം. 543 സീറ്റുകളുള്ള ലോക്സഭയില്‍ കേവലം 53 സീറ്റാണ് കോണ്‍ഗ്രസിനുള്ളത് 250 അംഗ രാജ്യസഭയിലാകട്ടെ 30 പേരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത്. 2024 മാർച്ച് വരെ ഒഴിവുവരുന്ന 65 രാജ്യസഭാ സീറ്റുകളിൽ, കോൺഗ്രസിന് നിലവിലുള്ള അഞ്ച് ഉപരിസഭാംഗങ്ങൾ നഷ്ടപ്പെടുമെന്ന് ഉറപ്പായി കഴിഞ്ഞു.
മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ് വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭ സീറ്റിലേക്ക് പത്രിക നൽകി
മുതിർന്ന കോൺഗ്രസ് (Congress) നേതാവ് കപിൽ സിബൽ (Kapil Sibal) പാർട്ടി വിട്ടു. . കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല. സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ മാധ്യമങ്ങളെ കണ്ടു. താൻ കോൺഗ്രസ് വിട്ടുവെന്നും രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമായി ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കപിൽ സിബൽ രാജ്യസഭയിലേക്ക് എസ്പി ടിക്കറ്റിൽ സിബൽ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് സമാജ്‌വാദി പാർട്ടി രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.