• HOME
  • »
  • NEWS
  • »
  • india
  • »
  • ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനത്തിന്‍റെ കാര്യത്തിൽ വ്യക്തത വേണമെന്ന് ജഗൻ സർക്കാരിനോട് BJP

ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനത്തിന്‍റെ കാര്യത്തിൽ വ്യക്തത വേണമെന്ന് ജഗൻ സർക്കാരിനോട് BJP

തലസ്ഥാനം പണിയുന്നതിന്‍റെ ഭാഗമായി മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ അമരാവതിയിൽ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയെന്ന് ആരോപണമുണ്ട്.

  • News18
  • Last Updated :
  • Share this:
    അമരാവതി: ആന്ധ്രാപ്രദേശിന് നാല് സംസ്ഥാനങ്ങൾ വേണമെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഭാരതീയ ജനത പാർട്ടി ജഗൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മന്ത്രിമാർ നാല് തലസ്ഥാനങ്ങൾ സംബന്ധിച്ച് വ്യത്യസ്തമായ പ്രസ്താവന നൽകിയത് അമരാവതിയുടെ കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും ബിജെപി പറഞ്ഞു.

    ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമായി അമരാവതി തന്നെ തുടരുന്നതിൽ ജഗൻ സർക്കാർ തയ്യാറാല്ലെന്നാണ് തോന്നുന്നതെന്ന് ബിജെപി ദേശീയവക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. "തലസ്ഥാനമായ അമരാവതിയുടെ വികസനത്തിൽ സംസ്ഥാന സർക്കാരിന് താൽപര്യമില്ല. സംസ്ഥാനമന്ത്രിമാരും അതു തന്നെയാണ് പറയുന്നതെന്നും ജി.വി.എൽ നരസിംഹ റാവു കൂട്ടിച്ചേർത്തു.

    അതേസമയം, തലസ്ഥാനം പണിയുന്നതിന്‍റെ ഭാഗമായി മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ അമരാവതിയിൽ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയെന്ന് ആരോപണമുണ്ട്. ഈ ആരോപണത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് റാവു നിർദ്ദേശം നൽകിയിട്ടുണ്ട്.

    രാമസേതു പണിതത് ഇന്ത്യൻ എഞ്ചിനിയർമാരെന്ന് രമേഷ് പൊഖ്റിയാൽ; ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയുമായി ഖരഗ്പുർ IIT

    വിഴിയനഗരം, കാകിനദ, ഗുണ്ടൂർ, കഡപ്പ എന്നീ സ്ഥലങ്ങൾ കൂടി വികേന്ദ്രീകൃത വികസനത്തിന്‍റെ ഭാഗമായി തലസ്ഥാനങ്ങൾ ആക്കണമെന്നാണ് വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശം. ഭരണനിർവഹണ കാര്യങ്ങൾ എല്ലാം അമരാവതിയിൽ മാത്രമായി കേന്ദ്രീകരിച്ച് മറ്റ് നാല് തലസ്ഥാനങ്ങളും വികസന പ്രവർത്തനങ്ങൾക്കായി മാത്രമാക്കണമെന്നാണ് ജഗൻ മുന്നോട്ടു വെച്ച നിർദ്ദേശം.

    ഒരു തലസ്ഥാന നഗരം പണി കഴിപ്പിക്കുന്നതിന് 5000 ഏക്കർ ധാരാളമാണ്. എന്നാൽ, മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 34, 000 ഏക്കർ സ്ഥലമാണ് വാങ്ങിക്കൂട്ടിയതെന്നും റാവു കൂട്ടിച്ചേർത്തു.

    First published: