ന്യൂഡൽഹി:  രാജ്യസഭയിലെ പാര്‍ട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സർക്കാർ നിലപാടിനെ പിന്തുണക്കണമെന്നുമാണ് രണ്ടു വരി വിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സഭയിൽ പ്രധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ നിശ്ചയമായും അംഗങ്ങൾ ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ തന്നെ വോട്ടു ചെയ്യണമെന്നും നൽകുന്ന നിർദ്ദേശമാണ് വിപ്പ്. അതേസമയം ഇന്ന് അപ്രതീക്ഷിതമായത് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ധാരണയില്ല.

ഏതായാലും വളരെ പ്രധാനപ്പെട്ട വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടെന്നുള്ള സൂചനയാണ് വിപ്പ് നല്‍കുന്നത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയിൽ നൽകും.

എന്നാല്‍ ഇന്നത്തെ ദിവസം എന്തുകൊണ്ടാണ് വിപ്പ് നല്‍കിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ ഏതോ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണെന്നും അതുകൊണ്ടാണ്  ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.

Delhi Election Results 2020 Live Updates: എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാകുമോ? വോട്ടെണ്ണൽ എട്ട് മണി മുതൽ