• HOME
  • »
  • NEWS
  • »
  • india
  • »
  • പൊൻരാധാകൃഷ്ണനെ 'അപമാനിച്ച' സംഭവം: കന്യാകുമാരിയിൽ 12 മണിക്കൂർ ബന്ദ്

പൊൻരാധാകൃഷ്ണനെ 'അപമാനിച്ച' സംഭവം: കന്യാകുമാരിയിൽ 12 മണിക്കൂർ ബന്ദ്

  • Share this:
    കന്യാകുമാരി : കന്യാകുമാരി ജില്ലയിൽ നാളെ ബന്ദിന് ആഹ്വാനം നൽകി ബി.ജെ.പി. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ ശബരിമലയിൽ പൊലീസ്  'അപമാനിച്ച'തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി വെള്ളിയാഴ്ച (23/11/18) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്.

    രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകള്‍ പൂട്ടുന്നു

    കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണൻ ബുധനാഴ്ചയാണ് ശബരിമല ദർശനത്തിന് എത്തിയത്.  നിലയ്ക്കലിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി ഉൾപ്പെട്ട സംഘത്തെ പൊലീസ് തടഞ്ഞു. മന്ത്രിയുടേത് ഒഴികെ മറ്റ്  വാഹനങ്ങൾ കടത്തി വിടാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തുടർന്ന് മന്ത്രി പ്രവർത്തകർക്കൊപ്പം ബസിലാണ് പമ്പയിൽ എത്തിയത്. ഇതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചെ മന്ത്രിയുടെ വാഹനം പൊലീസ് തടഞ്ഞെന്ന വാർത്തയും പുറത്തു വന്നു. എന്നാൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർ സഞ്ചരിച്ചിരുന്ന വാഹനമാണ് തടഞ്ഞതെന്നാണ് പൊലീസ് വിശദീകരണം.

    First published: