ഭോപ്പാൽ : മധ്യപ്രദേശിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പിയും സമാജ് വാദി പാർട്ടിയും. വേണ്ടി വന്നാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് ബിഎസ്പി നേതാവ് മായാവതി അറിയിച്ചത്. സംസ്ഥാനത്ത് ബിജെപി വിരുദ്ധ തരംഗമാണെന്നും അവർ വ്യക്തമാക്കി,
സമാജ്വാദി നേതാവ് അഖിലേഷ് യാദവും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 230 സീറ്റുകളിൽ 114 എണ്ണവും നേടി കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. സർക്കാർ രൂപീകരണത്തിനായി ഇവരെ ഗവർണർ ക്ഷണിക്കുകയും ചെയ്തു.
സ്വതന്ത്ര്യ സ്ഥാനാർത്ഥികളുടെ കൂടെ പിന്തുണ ഉറപ്പിച്ചായിരുന്നു കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്. പിന്നാലെയാണ് ബിഎസ്പിയും സമാജ്വാദിയും പിന്തുണ നൽകാൻ തയ്യാറെന്ന് അറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.