നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ശ്രീലങ്കയില്‍ ബിജെപിക്ക് രാഷ്ട്രീയ പ്രവേശനം സാധ്യമല്ല'; തെരഞ്ഞെടുപ്പ് കമ്മിഷന്‍

  'ശ്രീലങ്കയില്‍ ബിജെപിക്ക് രാഷ്ട്രീയ പ്രവേശനം സാധ്യമല്ല'; തെരഞ്ഞെടുപ്പ് കമ്മിഷന്‍

  ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയിലും നേപ്പാളിലും യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ.

  News18 Malayalam

  News18 Malayalam

  • Share this:
   കൊളംബോ: ബിജെപിക്ക് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹേവ പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയിലും നേപ്പാളിലും യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

   'ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും വിദേശത്തുള്ള പാര്‍ട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലര്‍ത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നമ്മുടെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല' പുഞ്ചിഹേവ പറഞ്ഞു.

   നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി.യെ ഭരണത്തിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലുടനീളം മാത്രമല്ല അയൽരാജ്യങ്ങളിലും അധികാരപരിധി വ്യാപിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടിയ്ക്ക് പദ്ധതിയുണ്ടെന്നുമായിരുന്നു ബിപ്ലബ് കുമാറിന്റെ  പ്രതികരണം. . നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അഗർത്തലയിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബിന്റെ അവകാശവാദം.

   Also Read 'പി.എസ്.സി 1.59 ലക്ഷം പേർക്ക് നിയമന ശുപാര്‍ശ നല്‍കി'; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

   2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് അറിയിച്ചു.

   ത്രിപുര ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിച്ചതായി പാർട്ടിയുടെ വടക്കുകിഴക്കൻ മേഖലാ സെക്രട്ടറി അജയ് ജാംവാൽ പരാമർശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞതായി ബിപ്ലബ് പറഞ്ഞു.

   പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമുൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രസ്താവിച്ച ബിപ്ലബ് ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർത്തിയെടുത്ത അമിത് ഷായുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു. ഇടത്-വലത് ചായ് വ് മാറി മാറി പ്രകടിപ്പിക്കുന്ന കേരളത്തിലെ സ്ഥിതിയിൽ അടുത്തു തന്നെ മാറ്റമുണ്ടാകുമെന്നും ബിജെപി അധികാരത്തിൽ വരുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു.

   ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിനും വൻതോതിലുള്ള പരിഹാസത്തിനും വഴിതെളിയിച്ചു. മഹാഭാരതകാലത്ത് തന്നെ ഇന്റർനെറ്റ് സൗകര്യം നിലനിന്നിരുന്നതായി മുമ്പൊരിക്കൽ പ്രസ്താവിച്ച് ബിപ്ലബ് പരിഹാസ്യനായിത്തീർന്നിരുന്നു. അമേരിക്കയും യൂറോപ്പുമൊക്കെ തങ്ങളുടെ കണ്ടുപിടിത്തമാണെന്ന് വാദിക്കുമെങ്കിലും ഇന്ത്യയിൽ ചരിത്രാതീതകാലത്ത് തന്നെ ഇന്റർനെറ്റ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു 2018 ൽ ബിപ്ലബിന്റെ പ്രസ്താവന.
   Published by:Aneesh Anirudhan
   First published:
   )}