News18 MalayalamNews18 Malayalam
|
news18
Updated: October 17, 2019, 8:16 AM IST
News18
- News18
- Last Updated:
October 17, 2019, 8:16 AM IST
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ കഴിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ന്യൂസ് 18 നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ മാഹാരാഷ്ട്രയുടെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെക്കുറിച്ചുള്ള സംഭാഷണത്തിൽ ബിജെപി-ശിവസേന സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. എത്ര സീറ്റുകൾ ലഭിക്കുമെന്ന ചോദ്യത്തിന്, ഇപ്പോൾ ഒരു നമ്പർ പ്രവചിക്കുന്നത് അപക്വമായിരിക്കുമെന്നും ബിജെപി സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെ പോരാടിയപ്പോൾ 122 സീറ്റുകൾ ബിജെപി നേടി. പകുതി സീറ്റുകൾ എന്ന നേട്ടത്തിന് 22 സീറ്റിന്റെ കുറവ് മാത്രം. പിന്നീട് ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.
Also Read- ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അമിത് ഷാ
164 സീറ്റുകളിൽ പോരാടുന്ന ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ ഷാ പറഞ്ഞു- "അതെ, നമുക്ക് അത്രയും ദൂരം പോകാം. ഇത് അസാധ്യമല്ല". മഹാരാഷ്ട്രയിലെ ജനങ്ങൾ തന്റെ പാർട്ടിക്കു പിന്നിൽ ഒരു പാറപോലെ നിൽക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി-ആർഎസ്എസ് യോജിച്ച് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ വോട്ടർമാരെ വീണ്ടും ബോധ്യപ്പെടുത്തിയെന്നും ഷാ പറഞ്ഞു.
"മഹാരാഷ്ട്രയിലെ ബിജെപിയുടെ യാത്ര വിജയകരവും രസകരവുമാണ്. 2014ൽ ഞങ്ങൾ ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ പാർട്ടിയായി ഉയർന്നു, തുടർന്ന് ശിവസേനയുമായി സർക്കാർ രൂപീകരിച്ചു ... കാർഷികമേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം യുപിഎയുടെ 15 വർഷത്തെ ഭരണത്തിൻ കീഴിൽ നിക്ഷേപം, സഹകരണ, വ്യവസായം എന്നീ മേഖലകളിൽ പിന്നാക്കം പോയി. ഞങ്ങളുടെ അഞ്ചുവർഷത്തിനിടയിൽ ഈ മേഖലകളിലെല്ലാം ഒന്നാം സ്ഥാനത്തിനും അഞ്ചാം സ്ഥാനത്തിനുമിടയിൽ സംസ്ഥാനത്തെ തിരികെ കൊണ്ടുവന്നു ”-ഷാ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസിന്റെയും നരേന്ദ്ര മോദിയുടെയും 'ജോഡി' സംസ്ഥാനത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. നരേന്ദ്ര-ദേവേന്ദ്ര 'ഫോർമുലയ്ക്ക് ബിജെപി പ്രവർത്തകർ അടിവരയിടുന്നുവെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ ഇത് എടുത്തുകാണിക്കുന്നുവെന്നും ഷാ പറഞ്ഞു. മഹാരാഷ്ട്ര, കേന്ദ്രത്തിന്റെ പ്രത്യേക ശ്രദ്ധയോടെ നല്ലരീതിയിൽ അടിസ്ഥാന സൗകര്യവികസനങ്ങൾ മെച്ചപ്പെടുത്തുകയാണ്.
''അഞ്ച് വർഷത്തിനിടെ കഴിഞ്ഞ സർക്കാരുകൾ 1.22 ലക്ഷം കോടി രൂപ മാത്രമാണ് മഹാരാഷ്ട്രയ്ക്ക് നൽകിയിരുന്നത്. പ്രധാനമന്ത്രി സംസ്ഥാനത്തിന് മൂന്നിരട്ടി നൽകി - 4.78 ലക്ഷം കോടി രൂപ. വികസന പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ അടുത്ത 20 വർഷത്തിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും അടിത്തറപാകുകയായിരുന്നു''- ഷാ പറഞ്ഞു.
സംസ്ഥാനത്തെ ഫഡ്നാവിസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ മികച്ച പ്രതിച്ഛായയും വോട്ടർമാരെ ബിജെപിയുടെ പിന്നിൽ അണിനിരത്തിയിട്ടുണ്ടെന്നും ഷാ പറഞ്ഞു.
''അഞ്ച് വർഷത്തിനിടയിൽ മഹാരാഷ്ട്രയിലെ ബിജെപിയുടെ കടുത്ത രാഷ്ട്രീയ എതിരാളികൾക്ക് പോലും സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ കഴിയാത്തതുപോലെ”-ഷാ കൂട്ടിച്ചേർത്തു.
First published:
October 17, 2019, 8:14 AM IST