• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗാംഗുലി സ്റ്റൈലിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയാഘോഷം


Updated: September 4, 2018, 2:49 PM IST
ഗാംഗുലി സ്റ്റൈലിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയാഘോഷം

Updated: September 4, 2018, 2:49 PM IST
2002ൽ നാറ്റ് വെസ്റ്റ് ഫൈനലിൽ‌ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ ജേഴ്സിയൂരി വായുവിൽ ചുഴറ്റിയ ക്യാപ്ടൻ സൗരവ് ഗാംഗുലിയുടെ ദൃശ്യങ്ങൾ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹര നിമിഷങ്ങളിൽ ഒന്നാണ്. മുംബൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ജേഴ്സി ഊരി ആഘോഷിച്ച ആൻഡ്ര്യൂ ഫ്ളിന്റോഫിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ഗാംഗുലി ചെയ്തത്.

കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥി വീരപ്പ സിരഗന്നവരും ഒരുപക്ഷേ ഗാംഗുലിയുടെ കടുത്ത ആരാധകനായിരിക്കാം. തിങ്കളാഴ്ച കർണാടക തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം വീരപ്പ ആഘോഷിച്ചത് ഉടുപ്പൂരി വായുവിൽ ചുഴറ്റിയായിരുന്നു. 2002ലെ ഗാംഗുലിയുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന വിജയാഘോഷം.

ബാഗൽകോട്ടെ മുനിസിപ്പൽ കൗണ്‍സിലിലെ 19ാം വാർഡിലാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി വീരപ്പ സിരഗന്നവർ മത്സരിച്ച് ജയിച്ചത്.



വിജയാഘോഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ‌മീഡിയയിൽ ഗാംഗുലിയുടെ വിജയാഘോഷവമായി താരതമ്യം ചെയ്ത് നിരവധി പോസ്റ്റുകളാണ് വരുന്നത്.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍