ന്യൂഡൽഹി: ആം ആദ്മി നേതാക്കൾക്കെതിരെ ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ വക്കീൽ നോട്ടീസയച്ചു. അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ, അതിഷി മര്‍ലേന എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ബിജെപിയും ഗൗതം ഗംഭീറും തനിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പ്രചരിപ്പിക്കുന്നതായി എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചിരുന്നു. തനിക്കെതിരായ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ഗംഭീറിന്റെ ആവശ്യം.
എഎപി സ്ഥാനാർഥി അതിഷിക്കെതിരെ അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് ഡല്‍ഹി മണ്ഡലത്തില്‍ പ്രചരിക്കുന്നത്. ഗംഭീറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും ഇദ്ദേഹത്തെ പോലെയൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ തോന്നുമെന്നും അതിഷി പ്രതികരിച്ചിരുന്നു. ഇതോടെ ആംആദ്മി നേതാക്കൾക്കെതിരെ നോട്ടീസ് അയക്കാൻ ഗംഭീർ തീരുമാനിക്കുകയായിരുന്നു.
ലഘുലേഖ പുറത്തിറക്കിയതിന് പിന്നില്‍ കേജരിവാൾ തന്നെയാണെന്നാണ് ഗംഭീർ ആരോപിക്കുന്നത്. ലഘുലേഖ പുറത്തിറക്കിയത് താനാണെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Contest to loksabha, Gautam Gambhir, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll, Loksabha poll 2019, ആം ആദ്മി പാർട്ടി, ഗംഭീര്‍, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019