• HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Election Results: പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിപ്രവർത്തകരും ചതിച്ചെന്ന് സ്ഥാനാര്‍ഥി

Tamil Nadu Election Results: പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിപ്രവർത്തകരും ചതിച്ചെന്ന് സ്ഥാനാര്‍ഥി

ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി.

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്നാട് (Tamil Nadu) തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്തിലേക്ക് മത്സരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പിന്നാലെ സ്വന്തം വീട്ടുകാരും പാർട്ടി പ്രവർത്തകരും ചതിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.

    ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ 84 വോട്ടും നേടി ഡിഎംകെ സ്ഥാനാര്‍ഥിയാണ് ജയിച്ചത്.

    പൊള്ളയായ വാഗ്ദാനം നൽകി വീട്ടുകാരും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം സ്ഥാനാർഥി നരേന്ദ്രൻ പ്രതികരിച്ചത്. തമിഴ്നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വൻമുന്നേറ്റമാണ് നടത്തിയത്.

    ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം നടന്നത്. ‌‌‌കോൺഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഡിഎംകെ മുന്നണിയിൽ അണിനിരന്നത്. പ്രതിപക്ഷത്തുള്ള പാർട്ടികളൊന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടില്ല. അതേസമയം, കന്യാകുമാരി ജില്ലയിലും ചെന്നൈ കോർപറേഷനിലും ബിജെപി മുന്നേറ്റമുണ്ടാക്കി.

    അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നു. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി, നടൻ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കൾ ഇയക്കം, നാം തമിഴർ കക്ഷി, ഐജെകെ, അമ്മ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന മറ്റു പ്രധാന പാർട്ടികൾ.

    English Summary: BJP candidate Narendran, who contested from ward 11 in Bhavanisagar of Erode, secured just a single vote. When the counting of votes ended, Narendran found out that apart from him, nobody, including his friends, family and party workers voted for him. Narendra was defeated by a DMK candidate who secured 84 out of the total 162 votes polled.The election took place on February 19 for over 12,500 wards across 21 corporations, 138 municipalities, and 489 town panchayaths in Tamil Nadu.
    Published by:Rajesh V
    First published: