• HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election 2019; ബംഗാളിൽ അക്രമം തുടരുന്നു; ബിജെപി വനിത സ്ഥാനാർഥിയെ ബൂത്തിൽ തടഞ്ഞു, പിടിച്ചുതള്ളി

Lok Sabha Election 2019; ബംഗാളിൽ അക്രമം തുടരുന്നു; ബിജെപി വനിത സ്ഥാനാർഥിയെ ബൂത്തിൽ തടഞ്ഞു, പിടിച്ചുതള്ളി

വെസ്റ്റ് മിഡ്നാപ്പൂരിലെ പൊലീസ് സൂപ്രണ്ടായിരുന്ന ഭാരതി മമതയുടെ ഏറ്റവും വേണ്ടപ്പെട്ട ആളായിരുന്നു.

BJP's Bharati Ghosh during a scuffle with alleged TMC members.

BJP's Bharati Ghosh during a scuffle with alleged TMC members.

  • News18
  • Last Updated :
  • Share this:
    ഘട്ടാൽ: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ വീണ്ടും അക്രമം. ഘട്ടാൽ ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാർഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിന്റെ വാഹന വ്യാഹത്തിനു നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി ആരോപണം. ബൂത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഭാരതിയെ പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്. തൃണമൂൽ വനിത സംഘത്തിലെ അംഗങ്ങളാണ് ഇവരെ തടഞ്ഞത്.

    also read: Lok Sabha Election 2019: ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

    പലതവണ തടയുകയും തള്ളിയിടുകയും ചെയ്തതായി ഭാരതി ആരോപിച്ചു. സംഭവത്തെ കുറിച്ച് പറയുന്നതിനിടെ ഭാരതി പൊട്ടിക്കരഞ്ഞു. ഇഷ്ടിക കൊണ്ടാണ് വാഹന വ്യൂഹത്തെ ആക്രമിച്ചതെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഭാരതിയെ സുരക്ഷ ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. പോളിംഗ് ഏജന്റിനെ വിന്യസിക്കാനാണ് ഭാരതി ബൂത്തിലെത്തിയത്.

    അതേസമയം ഭാരതി ബൂത്തിൽ അതിക്രമിച്ച് കടന്ന് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമിച്ചു എന്നാണ് വിവരങ്ങൾ. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

    വെസ്റ്റ് മിഡ്നാപ്പൂരിലെ പൊലീസ് സൂപ്രണ്ടായിരുന്ന ഭാരതി മമതയുടെ ഏറ്റവും വേണ്ടപ്പെട്ട ആളായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഭാരതി ബിജെപിയിൽ ചേർന്നത്.

    പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനിടെ ആക്രമണം തുടരുകയാണ്. പല ബൂത്തുകളിലും ബിജെപി തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ഝർഗ്രാമിൽ ബിജെപി പ്രവർത്തകനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
    First published: