നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അദ്വാനി ഔട്ട്; ഗാന്ധിനഗറിൽ അമിത് ഷാ: ആദ്യ സ്ഥാനാർഥിപട്ടിക ബിജെപി പുറത്തിറക്കി

  അദ്വാനി ഔട്ട്; ഗാന്ധിനഗറിൽ അമിത് ഷാ: ആദ്യ സ്ഥാനാർഥിപട്ടിക ബിജെപി പുറത്തിറക്കി

  മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ സ്ഥിരം മണ്ഡലമായിരുന്ന ഗാന്ധിനഗറില്‍ അമിത് ഷായാണ് ഇക്കുറി സ്ഥാനാര്‍ഥി. ഗാന്ധി നഗറിലെ സിറ്റിംഗ് എംപിയാണ് അദ്വാനി.

  അമിത് ഷാ

  അമിത് ഷാ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. 182 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

   പ്രധാന മന്ത്രി നരേന്ദ്ര മോദി വരാണസിയില്‍ തന്നെ മത്സരിക്കും. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ സ്ഥിരം മണ്ഡലമായിരുന്ന ഗാന്ധിനഗറില്‍ അമിത് ഷായാണ് ഇക്കുറി സ്ഥാനാര്‍ഥി. ഗാന്ധി നഗറിലെ സിറ്റിംഗ് എംപിയാണ് അദ്വാനി. ആറാം തവണയാണ് അദ്വാനി ഗാന്ധി നഗറിൽ എംപിയായിരിക്കുന്നത്. എന്നാൽ അദ്വാനിയെ ഒഴിവാക്കിയാണ് അമിത് ഷായെ ഇവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

   ആർഎസ്എസിലെ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ 91കാരനായ അദ്വാനിയെ സന്ദർശിച്ച് ഇക്കാര്യം അറിയിച്ചിരുന്നു.

   രാജ്‌നാഥ് സിംഗ് ലക്‌നൗവിലും വികെ സിംഗ് ഗാസിയാബാദിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും മത്സരിക്കും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ നേരിടുക സ്മൃതി ഇറാനിയാണ്.

   ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് പാനൽ മൂന്നാം തവണയും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പട്ടിക പുറത്തിറക്കിയത്. കോൺഗ്രസ് 146 സ്ഥാനാർഥികളുടെ പട്ടിക നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

   അതേസമയം അദ്വാനിയെ ഒഴിവാക്കിയതിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. പ്രായമായവരെ ബഹുമാനിക്കാത്ത മോദി  പിന്നെ എങ്ങനെ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുമെന്നാണ് സുർജേവാല ചോദിച്ചിരിക്കുന്നത്.
   First published:
   )}