'സ്റ്റാർ പവറി'നും ബിജെപിയുടെ തലവര മാറ്റാനായില്ല; രാഷ്ട്രീയ ഗോദയിൽ കാലിടറി യോഗേശ്വർ ദത്തും ബബിത ഫോഗട്ടും

ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്ത്, ബബിത ഫോഗട്ട് എന്നിവരെയാണ് ബിജെപി ബറോഡ, ദാദ്രി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്.

News18 Malayalam | news18-malayalam
Updated: October 24, 2019, 5:46 PM IST
'സ്റ്റാർ പവറി'നും ബിജെപിയുടെ തലവര മാറ്റാനായില്ല; രാഷ്ട്രീയ ഗോദയിൽ കാലിടറി യോഗേശ്വർ ദത്തും ബബിത ഫോഗട്ടും
yogeshwar dutt
  • Share this:
ന്യൂഡൽഹി: ഹരിയാനയിൽ താരമൂല്യങ്ങള്‍ക്കും ബിജെപിയുടെ വിധി മാറ്റി എഴുതാനായില്ല. ജാട്ട് വിഭാഗത്തിന് ഏറെ സ്വാധീനമുള്ള ബറോഡ, ദാദ്രി സീറ്റുകളിലെ പോരാട്ടം ബിജെപിക്ക് എന്നും വെല്ലുവിളി തന്നെയായിരുന്നു. ഈ വിധി മാറ്റുന്നതിന് വേണ്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് താരങ്ങളെ തന്നെ ബിജെപി രംഗത്തിറക്കിയത്. എന്നാൽ അവർക്കും ബിജെപിയുടെ വിജയ മോഹങ്ങൾ പൂവണിയിക്കാനായില്ല.

also read:ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കാലുമാറിയ അൽപേഷിനെ ജനം കൈവിട്ടു

ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്ത്, ബബിത ഫോഗട്ട് എന്നിവരെയാണ് ബിജെപി ബറോഡ, ദാദ്രി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. ബറോഡയിൽ കോൺഗ്രസ് സിറ്റിംഗ് എംഎൽഎ കൃഷൻ ഹൂഡയാണ് യോഗേശ്വർ ദത്തിനെ പരാജയപ്പെടുത്തിയത്. ഏതാണ്ട് 5,000 വോട്ടുകൾക്കാണ് പരാജയം. സ്വതന്ത്ര സ്ഥാനാർഥി സോംവീർ സംഗ്വൻ ആണ് ഫോഗട്ടിനെ പരാജയപ്പെടുത്തിയത്.

ബിജെപിക്ക് ഒരിക്കൽ പോലും അക്കൗണ്ട് തുറക്കാൻ കഴിയാത്ത മണ്ഡലമാണ് ബറോഡ. കോൺഗ്രസോ, ഇന്ത്യൻ നാഷണൽ ലോക് ദളോ മാത്രമേ ഇവിടെ വിജയിക്കാറുള്ളു. വെല്ലുവിളി നിറഞ്ഞ ഈ സീറ്റിലേക്കാണ് 2012ലെ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്തിന്റെ താരമൂല്യം ആയുധമാക്കിയത്.

സെപ്തംബറിലാണ് യോഗേശ്വർ ദത്ത് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് പാർട്ടിയിൽ ചേർന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മോദി തരംഗത്തിൽ സ്വാധീനിക്കപ്പെട്ടാണ് ഫോഗട്ടും ബിജെപിയിലെത്തുന്നത്. ബബിത ഫോഗട്ടിന്റെയും ഗീത ഫോഗട്ടിന്റെയും ജീവിതത്തെ ആധാരമാക്കിയാണ് ആമിർഖാൻ നായകനായ ദംഗൽ എന്ന ചിത്രം ഒരുക്കിയത്.
First published: October 24, 2019, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading