നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേരളത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയമിച്ചിട്ടിയല്ലന്ന് ബിജെപി കേന്ദ്ര നേതൃത്വം

  കേരളത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയമിച്ചിട്ടിയല്ലന്ന് ബിജെപി കേന്ദ്ര നേതൃത്വം

  മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സി- വി. ആനന്ദ് ബോസ്, മെട്രോ മാൻ ഈ ശ്രീധരൻ , മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരടങ്ങുന്ന സമിതിയെ കേന്ദ്ര നേതൃത്വം രൂപീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി, കുഴൽപ്പണ ഇടപാട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയെന്ന വാർത്തകൾ തള്ളി ബി ജെ പി കേന്ദ്ര നേതൃത്വം. പാർട്ടിക്ക് വ്യക്തമായ സംഘടന  സംവിധാനമുണ്ടെന്നും  വിവിധ ആവശ്യങ്ങൾക്ക് ഈ സംവിധാനമാണ് ഉപയോഗിക്കാറെന്നും ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വാർത്താ ക്കുറിപ്പിൽ  വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തെ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഒരു സമിതിയും രൂപീകരിച്ചിട്ടില്ല. ആരോടും റിപ്പോർട്ട് തേടിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

  മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സി- വി. ആനന്ദ് ബോസ്, മെട്രോ മാൻ ഈ ശ്രീധരൻ , മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരടങ്ങുന്ന സമിതിയെ കേന്ദ്ര നേതൃത്വം രൂപീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സി.വി ആനന്ദബോസും ജേക്കബ് തോമസും റിപ്പോർട്ട് നൽകിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരത്തെ ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു. നേതാക്കൾ ഡൽഗിക്ക് വിളിപ്പിച്ചെന്ന വാർത്തകളും സുരേന്ദ്രൻ നിഷേധിച്ചിരുന്നു. അതേസമയം

  തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്നു വന്ന കുഴൽപ്പണ ഇടപാട് , മഞ്ചേശ്വരം , സി.കെ ജാനു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര നേതാക്കളുമായി സുരേന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദേശീയ അധ്യഷൻ ജെ.പി നദ്ദയ്ക്ക് പിന്നാലെ സംഘടന ചുമതലയുള്ള ബി.എൽ സന്തോഷുമായും സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

  അതേസമയം തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽപണ ഇടപാട് ആരോപണത്തിന്റേയും പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബി ജെ പി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വ ത്തിന്റെ തീരുമാനം. ഇപ്പോൾ നടപടി എടുത്താൽ ആരോപണങ്ങൾ പാർട്ടി ശരിവച്ചതായി പ്രതീതി സൃഷ്ടിക്കും.

  അതേസമയം സുരേന്ദ്രന്റെ പ്രവർത്തനങ്ങളിൽ  ആർ എസ് എസിനും അതൃപ്തിയുണ്ടെന്നാണ് വിവരം. ആർ. എസ്. എസിന്റെ പരാതികളും ബി ജെ പി ദേശീയ നേതൃത്വം പിന്നീട് പരിഗണിക്കും. അതിനിടെ ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയുമായി വി മുരളിധരൻ കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ജെ പി നദ്ദ ആവശ്യപ്പട്ടു എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
  ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ചക്ക് വന്നതല്ലെന്നും വി മുരളീധരൻ കൂടിക്കാഴ്ചക്ക് വന്നപ്പോൾ താനും വന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. സംഘടന വിഷയങ്ങളെ കുറിച്ച് ബി എൽ സന്തോഷുമായി സുരേന്ദ്രൻ വെള്ളിയാഴ്ച ചർച്ച നടത്തും.  കേരളത്തിൽ പാർട്ടി പ്രതിസന്ധിയിലാണെന്നും സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്നും കൃഷ്ണദാസ് - ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രനും വി മുരളീധരനും  പാർട്ടിയെ കുടുംബ സ്വത്താക്കിയെന്നും സുരേന്ദ്രൻ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നതെന്നും പരാതിയിൽ പറയുന്നു. പ്രചരണ സാമഗ്രികൾ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാങ്ങളെയാണ് നിയോഗിച്ചതെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

  Also Read നൂറ് കോടി രൂപയുടെ വനം അഴിമതി മറയ്ക്കാൻ 'കൊടകര' എന്ന വാക്ക് സർക്കാർ പരിചയാക്കുന്നു: എം.ടി രമേശ്‌

  തെരഞ്ഞെടുപ്പിൽ സി.കെ ജാനുവിന് പണം കൊടുത്തെന്ന പരാതി ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കുഴല്‍പ്പണക്കേസില്‍ പച്ചയായ കള്ളക്കളിയാണ് നടക്കുന്നത്. കേസ് ബി.ജെ.പിയുടെ തലയില്‍ കെട്ടിവെച്ച്  രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍  ആരോപിച്ചു.
  Published by:Anuraj GR
  First published:
  )}