നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Shaheen Bagh | 'മോദിയിൽ വിശ്വാസം'; ഷഹീൻ ബാഗിലെ സമരനായകരുൾപ്പെടെ നിരവധിപ്പേർ പാര്‍ട്ടിയിൽ ചേര്‍ന്നെന്ന് ബി.ജെ.പി.

    Shaheen Bagh | 'മോദിയിൽ വിശ്വാസം'; ഷഹീൻ ബാഗിലെ സമരനായകരുൾപ്പെടെ നിരവധിപ്പേർ പാര്‍ട്ടിയിൽ ചേര്‍ന്നെന്ന് ബി.ജെ.പി.

    മാസങ്ങളോളം നീണ്ടു നിന്ന ഷഹീൻ ബാഗ് സമരത്തിന് പുതിയ വഴിത്തിരിവ്

    (ചിത്രം: എ.എൻ.ഐ.)

    (ചിത്രം: എ.എൻ.ഐ.)

    • Share this:
      ന്യൂഡൽഹി: ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി. സമരനേതാവ് ഷഹ്സാദ് അലി ഉൾപ്പെടുന്ന മുസ്ലിം സഹോദരങ്ങൾ ബി.ജെ.പി. നേതാവ് ആദേശ് ഗുപ്ത, ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്.

      ബി.ജെ.പി. ശത്രുവാണെന്ന് കരുതുന്ന തങ്ങളുടെ സമൂഹത്തിലെ അംഗങ്ങൾക്ക്‌ അത് തെറ്റായ ധാരണയെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമായാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ഷഹ്സാദ് അലി എ.എൻ.ഐയോടായി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ ബി.ജെ.പിയുമായി ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും ഷഹ്സാദ് കൂട്ടിച്ചേർത്തു.



      സമൂഹത്തിലെ എല്ലാ മുസ്ലിം സഹോദരങ്ങളെയും പാർട്ടി മുഖ്യധാരാ വികസനത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ബി.ജെ.പി. ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത അറിയിച്ചു.

      "മുസ്ലിങ്ങളോട് വിവേചനമില്ലെന്നു മനസ്സിലാക്കുകയും അവരെ മുഖ്യധാരാ വികസനത്തിലേക്കു കൈപിടിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന തിരിച്ചറിവാണ് നൂറു കണക്കിന് മുസ്ലിം സഹോദരങ്ങൾ ഞങ്ങളുടെ പാർട്ടിയിൽ ചേരാനുള്ള കാരണം. മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നടപടികൾ മനസ്സിലാക്കി പാർട്ടിയിൽ ചേർന്ന എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നു," ഗുപ്ത പറഞ്ഞു.

      അവരുടെ ദേശീയത തെളിയിക്കേണ്ട ആവശ്യമില്ല എന്ന് ഓരോ മുസ്ലിം സഹോദരനും മനസ്സിലാക്കിയതായി ശ്യാം ജാജു പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ പറ്റിയുള്ള ചർച്ച വരുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ മുസ്ലിം സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

      മാസങ്ങളോളം നീണ്ടു നിന്ന ഷഹീൻ ബാഗ് സമരത്തിന് ഇതോടുകൂടി പുതിയ വഴിത്തിരിവാകുകയാണ്.
      Published by:meera
      First published:
      )}