• HOME
  • »
  • NEWS
  • »
  • india
  • »
  • യുപി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ജയം; 75 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 65 ഇടത്തും ജയിച്ചു

യുപി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ജയം; 75 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 65 ഇടത്തും ജയിച്ചു

ഉത്തർപ്രദേശിലെ 22 ജില്ലകളിലെ 22 ജില്ലാ പഞ്ചായത്തുകളുടെ ചെയർപേഴ്‌സൺമാരെ ചൊവ്വാഴ്ച എതിരില്ലാതെ തിരഞ്ഞെടുത്തു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കാൺപുർ: ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. മൊത്തം 75 ൽ 65 സീറ്റുകൾ നേടി സില പഞ്ചായത്ത് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വൻ വിജയം നേടി. അതേസമയം, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി (എസ്പി) ആറ് സീറ്റുകളും മറ്റുള്ളവർ നാലെണ്ണവും മാത്രമാണ് നേടിയത്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. 53 സീറ്റുകളിലേക്കുള്ള പോളിംഗ് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 മണി വരെ തുടർന്നു. അതിനുശേഷം വോട്ടെണ്ണൽ ആരംഭിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

    ഉത്തർപ്രദേശിലെ 22 ജില്ലകളിലെ 22 ജില്ലാ പഞ്ചായത്തുകളുടെ ചെയർപേഴ്‌സൺമാരെ ചൊവ്വാഴ്ച എതിരില്ലാതെ തിരഞ്ഞെടുത്തു. ഇതിൽ 21 സീറ്റുകൾ ബിജെപി നേടിയപ്പോൾ സമാജ്‌വാദി പാർട്ടി ഇറ്റാവയിൽ ഒരു സീറ്റ് നേടി. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്ച്ച നടന്ന തിരഞ്ഞൈടുപ്പിലാണ് ബി.ജെ.പി നേട്ടം കൊയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതില്‍ ബി.ജെപിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാര്‍ട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.

    അടുത്ത വർഷം നടക്കുന്ന നിർണായകമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടത്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മിക്ക സീറ്റുകളിലും ബിജെപിയും എസ്പിയും ആയിരുന്നു പ്രധാന മത്സര കക്ഷികൾ. എന്നാൽ ഫലം വന്നപ്പോൾ ബിജെപി തൂത്തുവാരുന്നതാണ് കാണാനായത്.


    അതിനിടെ ഉത്തര്‍പ്രദേശ് ത​ദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ജനങ്ങള്‍ നല്‍കിയ അനുഗ്രഹമാണ് ബിജെപി നേടിയ വിജയത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കുളള അംഗീകാരമാണ് ഈ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു.


    ബിജെപിയുടെ നേട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെയും പ്രവര്‍ത്തകരെയും അമിത് ഷായും അഭിനന്ദിച്ചു.
    Published by:Anuraj GR
    First published: