'പെൺകുഞ്ഞ്, ജലം, വനം ഇത് മൂന്നുമാണ് ഏറ്റവും വലിയ സമ്പാദ്യം': പുതിയ മുദ്രാവാക്യവുമായി BJP

പുതിയ കാമ്പയിനിന്‍റെ ഭാഗമായി പ്രദേശത്ത് ഒരു പെൺകുഞ്ഞ് ജനിച്ചാൽ മധുരപലഹാരം വിതരണം ചെയ്ത് പാർട്ടി പ്രവർത്തകർ അത് ആഘോഷിക്കും.

news18
Updated: September 15, 2019, 9:30 PM IST
'പെൺകുഞ്ഞ്, ജലം, വനം ഇത് മൂന്നുമാണ് ഏറ്റവും വലിയ സമ്പാദ്യം': പുതിയ മുദ്രാവാക്യവുമായി BJP
പുതിയ കാമ്പയിനിന്‍റെ ഭാഗമായി പ്രദേശത്ത് ഒരു പെൺകുഞ്ഞ് ജനിച്ചാൽ മധുരപലഹാരം വിതരണം ചെയ്ത് പാർട്ടി പ്രവർത്തകർ അത് ആഘോഷിക്കും.
  • News18
  • Last Updated: September 15, 2019, 9:30 PM IST
  • Share this:
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ കാമ്പയിനുമായി ബി ജെ പി. 'ഏറ്റവും വലിയ സമ്പാദ്യം പെൺകുഞ്ഞും ജലവും വനവുമാണ്' എന്നതാണ് പുതിയ കാമ്പയിനിന്‍റെ പരസ്യവാചകം. സർക്കാരിന്‍റെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പ്രചരണത്തെ പിന്തുണച്ചു കൊണ്ടുള്ളതാണ് പുതിയ പ്രചരണം.

പുതിയ കാമ്പയിനിന്‍റെ ഭാഗമായി പ്രദേശത്ത് ഒരു പെൺകുഞ്ഞ് ജനിച്ചാൽ മധുരപലഹാരം വിതരണം ചെയ്ത് പാർട്ടി പ്രവർത്തകർ അത് ആഘോഷിക്കും. പാവപ്പെട്ടവരുടെ ഇടയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയും തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. ബി ജെ പിയുടെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' വിഭാഗം ദേശീയ കൺവീനർ രാജേന്ദ്ര ഫാഡ്കെ അറിയിച്ചതാണ് ഇക്കാര്യം.

സെപ്തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സെപ്തംബർ 14 മുതൽ 20 വരെ സേവന ആഴ്ചയായി ആചരിക്കും.

മുസാഫർപുർ അഭയ കേന്ദ്രത്തിലെ മുൻ അന്തേവാസിയെ ഒരു കുടുംബത്തിലെ 4 പേർ ചേർന്ന് പീഡിപ്പിച്ചു

ഗർഭസ്ഥശിശുവിന്‍റെ ലിംഗനിർണയം നടത്തുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനും പെൺകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വേണ്ടി 'ഏറ്റവും വലിയ സമ്പാദ്യം പെൺകുഞ്ഞും ജലവും വനവുമാണ്' എന്ന മുദ്രാവാക്യം അവതരിപ്പിച്ചതെന്ന് രാജേന്ദ്ര ഫാഡ്കെ അറിയിച്ചു.

ഒരു പെൺകുഞ്ഞ് ജനിക്കുന്ന സമയത്ത് തങ്ങളുടെ സംഘം മധുരപലഹാരം വിതരണം ചെയ്യുമെന്നും ഒരു മരത്തൈ നടുമെന്നും ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി ഹരിയാന, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷം ആൺ-പെൺ അനുപാതം മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ ആൺ-പെൺ അനുപാതം 1000 പുരുഷന്മാർക്ക് 850 മുതൽ 900 വരെ ആയിരുന്നുവെന്നത് 1000 പുരുഷന്മാർക്ക് 918 അല്ലെങ്കിൽ 919 ൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

First published: September 15, 2019, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading