നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമിത് ഷാ പിശാച്;പരീക്കറിന്റെ കാന്‍സറിന് കാരണം ദൈവകോപം: വിവാദ പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ നടപടി തേടി BJP

  അമിത് ഷാ പിശാച്;പരീക്കറിന്റെ കാന്‍സറിന് കാരണം ദൈവകോപം: വിവാദ പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ നടപടി തേടി BJP

  ഗുജറാത്തിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപിയുടെ മുതിർന്ന നേതാക്കൾ ചെയ്ത പൈശാചിക കൃത്യങ്ങൾ വിവരിച്ച് ബിജെപിക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

  BJP National President Amit Shah

  BJP National President Amit Shah

  • News18
  • Last Updated :
  • Share this:
   പനാജി : ബിജെപി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ളവർക്കെതിരെ വിവാദ പരാമര്‍ശങ്ങൾ നടത്തിയ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഗോവയിലെ മുതിർന്ന റോമൻ കാത്തലിക് വൈദികനായ ഫാദർ കോൺസികാവോ ഡിസിൽവയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പാർട്ടി.

   ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്ക് മുന്നിൽ ഫാദർ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുജറാത്തിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപിയുടെ മുതിർന്ന നേതാക്കൾ ചെയ്ത പൈശാചിക കൃത്യങ്ങൾ വിവരിച്ച് ബിജെപിക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഈ വീഡിയോ വൈറലായതോടെയാണ് ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ.

   Also Read-ജയപ്രദക്കെതിരായ 'കാക്കിനിക്കർ' പരാമർശം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാന്‍

   ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പിശാച് എന്ന് സംബോധന ചെയ്യുന്ന പ്രസംഗത്തിൽ അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് കാന്‍സർ ഉണ്ടാകാനിടയാക്കിയത് ദൈവകോപമാണെന്നും ഫാദർ ഡിസിൽവ പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വം പരാതിയുമായി ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തി തെരഞ്ഞെടുപ്പ് സമയത്ത് വർഗ്ഗീയ പ്രശ്നങ്ങൾ പരത്താൻ ലക്ഷ്യം വച്ചുള്ള പ്രസംഗമാണ് വൈദികൻ നടത്തിയതെന്നാണ് ഇവർ ആരോപിക്കുന്നത്.

   സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വിദ്വേഷം പരത്തി മതസൗഹാർദ്ദത തകർക്കാൻ ശ്രമിച്ചതിന് വൈദികനെതിരെ കേസെടുക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിനും പ്രത്യേക രാഷ്ട്രീയ പാർട്ടിക്കുമെതിരെ ഭയവും വെറുപ്പും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഡിസിൽവ ശ്രമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗോവയിലെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം കത്തോലിക്ക വിശ്വാസികളാണ് അതുകൊണ്ട് തന്നെ ഇത്തരം പ്രസംഗം വളരെ ജനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്നാണ് നിഗമനം. ഇത് കൂടി കണക്കിലെടുത്താണ് ബിജെപിയുടെ പരാതി.

   Also Read-തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടർ പട്ടികയിൽ പേരില്ലാത്തത് എന്ത് ദ്രാവിഡാണ്?

   തന്റെ പ്രസംഗത്തിൽ ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനെതിരെ രൂക്ഷവിമർശനങ്ങളാണ് പുരോഹിതൻ ഉന്നയിക്കുന്നത്. ഗോവയിലെ പ്രശ്നങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകാതെ തന്റെ പോക്കറ്റ് വീർപ്പിക്കാനാണ് പരീക്കർ ശ്രദ്ധ കൊടുത്തത്. അതുകൊണ്ട് തന്നെ ദൈവം അദ്ദേഹത്തിന് കാന്‍സർ നൽകി. നിങ്ങൾ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ പിതാവോ ആരോ ആയിക്കൊള്ളട്ടെ ദൈവത്തിന്റെ വഴി തടയുന്ന ആരായാലും അവർക്ക് അദ്ദേഹത്തിന്റെ കോപം നേരിടേണ്ടി വരും. അദ്ദേഹത്തിന്റെ ശിക്ഷയിൽ നിന്ന് ആർക്കും രക്ഷയില്ല..

   പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെയും ഫാദർ വെറുതെ വിടുന്നില്ല.. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാർട്ടിയെന്ന് ബിജെപിയെ വിശേഷിപ്പിക്കുന്ന അദ്ദേഹം അമിത് ഷായെ പിശാചിനോടാണ് ഉപമിക്കുന്നത്.
   First published:
   )}