നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വെല്‍ഡണ്‍ രാഹുല്‍'; പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ചരണ്‍ജിത്തിനെതിരെ 'മീടു' കേസ് ആയുധമാക്കി ബിജെപി

  'വെല്‍ഡണ്‍ രാഹുല്‍'; പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ചരണ്‍ജിത്തിനെതിരെ 'മീടു' കേസ് ആയുധമാക്കി ബിജെപി

  വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെടുകയും സര്‍ക്കാരിന്റെ നിലപാട് തേടുകയും ചെയ്തിരുന്നു.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ചരണ്‍ജിത് സിങ് ചന്നിക്കെതിരെ 'മീടു' കേസിന്റെ പേരില്‍ വിമര്‍ശനവുമായി ബിജെപി. 2018ല്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു മോശമായ സന്ദേശം അയച്ചെന്നാണ് ചരണ്‍ജിത്തിനെതിരായ കേസ്.

   ഈ വര്‍ഷം മേയില്‍ ചരണ്‍ജിത്തിനെതിരായ കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ പഞ്ചാബ് വനിതാ കമ്മിഷന്‍ അധ്യക്ഷ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് നല്‍കിയിരുന്നു.

   ഒരാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ അവര്‍ നിരാഹാര സമരം നടത്തുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു. പഞ്ചാബ് വനിതാ കമ്മിഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും സര്‍ക്കാരിന്റെ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

   Also Read-Punjab Chief Minister | പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരണ്‍ജിത് സിംഗ് ചന്നി; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

   സംഭവത്തില്‍ ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെടുകയും സര്‍ക്കാരിന്റെ നിലപാട് തേടുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദര്‍ സിങ് ചരണ്‍ജിത്തിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും കേസ് പരിഹരിച്ചതായും വ്യക്തമാക്കിയിരുന്നു.   Also Read-Charanjit Singh Channi | ക്യാപ്റ്റനു പിന്‍ഗാമിയായി ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും; സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി

   '2018ല്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മോശം സന്ദേശം അയച്ചെന്ന മീടൂ കേസില്‍ ചരണ്‍ജിത് സിങ് നടപടി നേരിടേണ്ടി വന്നു. പഞ്ചാബ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചതോടെയാണ് കേസ് വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. നന്നായിട്ടുണ്ട് രാഹുല്‍' എന്നായിരുന്നു ബിജെിയുടെ ഐടി വകുപ്പ് തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}