• HOME
  • »
  • NEWS
  • »
  • india
  • »
  • BJP observers | ബി.ജെ.പി. കേന്ദ്ര നിരീക്ഷകരുടെ പട്ടികയിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, റിജിജു; നാല് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണം ഹോളിക്ക് ശേഷം

BJP observers | ബി.ജെ.പി. കേന്ദ്ര നിരീക്ഷകരുടെ പട്ടികയിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, റിജിജു; നാല് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണം ഹോളിക്ക് ശേഷം

മണിപ്പൂരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. ഗോവയിലെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും

  • Share this:
    നിയമസഭാ തെരഞ്ഞെടുപ്പുകൾ (Assembly Polls) അവസാനിച്ച ഉത്തർപ്രദേശ് (Uttar Pradesh), ഉത്തരാഖണ്ഡ് (Uttarakhand), ഗോവ (Goa), മണിപ്പൂർ (Manipur) എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ബി.ജെ.പി. (BJP) കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു. യുപിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമായ രഘുവർ ദാസിനെ യഥാക്രമം നിരീക്ഷകരും സഹ നിരീക്ഷകരുമായി നിയമിച്ചു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും മുതിർന്ന ബി.ജെ.പി. നേതാവ് മീനാക്ഷി ലേഖിക്കും ഉത്തരാഖണ്ഡിന്റെ ചുമതല നൽകി.

    മണിപ്പൂരിൽ ധനമന്ത്രി നിർമ്മല സീതാരാമനെയും കിരൺ റിജിജുവിനെയും നിരീക്ഷകരും സഹ നിരീക്ഷകരുമായി നിയമിച്ചു. ഗോവയിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി എൽ. മുരുകൻ എന്നിവരെ പാർട്ടി തിരഞ്ഞെടുത്തു. ഈ നേതാക്കൾ അടുത്ത ഏതാനും ദിവസങ്ങളിൽ തങ്ങൾക്ക് നിയോഗിച്ചിട്ടുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    മണിപ്പൂരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. ഗോവയിലെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. എന്നാൽ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. അതുപോലെ, ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി ആരാവും എന്ന കാര്യത്തിൽ ഇതുവരെ ഒരു ഔദ്യോഗിക വിശദീകരണവും ഇല്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പി. തൂത്തുവാരിയിട്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു. അതേസമയം, ഗോവയിൽ നിരവധി സ്ഥാനാർത്ഥികൾ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

    അതേസമയം, മറ്റ് മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് 18 ഹോളിക്ക് ശേഷം സംസ്ഥാനത്ത് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗോവ ബി.ജെ.പി. പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ പറഞ്ഞു. "ഗോവയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച മറ്റ് മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ഹോളിക്ക് ശേഷം നടക്കും," തനവാഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിന്റെ കൃത്യമായ തീയതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേതൃത്വ വിഷയത്തിൽ പാർട്ടി ഘടകത്തിനുള്ളിലെ ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തനവാഡെ തള്ളിക്കളഞ്ഞു. തീരദേശ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ രണ്ട് ദിവസമായി രാജ്യതലസ്ഥാനത്തായിരുന്ന ഉത്തർപ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

    ചൊവ്വാഴ്ച രാവിലെ 9.30ന് ബിജെപി പാർലമെന്ററി പാർട്ടി യോഗം വിളിക്കുകയും തങ്ങളുടെ എല്ലാ എംപിമാരോടും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

    Summary: BJP decides central observers for states ahead of party formation in four states. Government formation is all states are scheduled after Holi celebrations on March 18, according to reports
    Published by:user_57
    First published: