• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചു; ബിജെപി സംഘം ചൈനയിൽ

ആറുദിവസമാണ് ബിജെപി സംഘം ചൈനയിൽ ഉണ്ടായിരിക്കുക.

news18
Updated: August 29, 2019, 8:15 AM IST
കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചു; ബിജെപി സംഘം ചൈനയിൽ
ആറുദിവസമാണ് ബിജെപി സംഘം ചൈനയിൽ ഉണ്ടായിരിക്കുക.
  • News18
  • Last Updated: August 29, 2019, 8:15 AM IST IST
  • Share this:
ന്യൂഡൽഹി: ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് 11 അംഗ ബിജെപി സംഘം ബീജിംഗിലെത്തി. പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗിന്‍റെ നേതൃത്വത്തിലാണ് സംഘം ചൈനയിൽ എത്തിയത്. ഒക്ടോബറിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് ബിജെപി സംഘത്തിന്‍റെ ചൈനീസ് സന്ദർശനം.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുമാറ്റി ആഴ്ചകൾക്ക് ശേഷമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ബിജെപി സംഘം ചൈനയിൽ എത്തിയിരിക്കുന്നത്. ലഡാകിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിൽ ചൈന ആദ്യം തന്നെ പ്രശ്നം ഉയർത്തിയിരുന്നു. പ്രാദേശികമായ സമന്വയം ലംഘിക്കുമെന്ന് കാണിച്ചായിരുന്നു ചൈന വിഷയം ഉയർത്തിയത്.

അതേസമയം, ഈ മാസമാദ്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി നിരവധി മീറ്റിംഗുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

പൊന്‍മുടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാതായി; മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി

ആറുദിവസമാണ് ബിജെപി സംഘം ചൈനയിൽ ഉണ്ടായിരിക്കുക. ബീജിംഗ്, ഗ്വാൻഗ്സോ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സർക്കാർ ഉദ്യോഗസ്ഥരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായും ചർച്ചകൾ നടത്തും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍