'ഗോഡ്സെ രാജ്യസ്നേഹി'; പ്രഗ്യ സിങിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ് ബിജെപി

പ്രഗ്യ സിങിന്റെ നാഥുറാം ഗോഡ്സെ പ്രസ്താവനയെ ബിജെപി അപലപിക്കുന്നതായും പ്രഗ്യയോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നും ബിജെപി

news18india
Updated: May 16, 2019, 5:39 PM IST
'ഗോഡ്സെ രാജ്യസ്നേഹി'; പ്രഗ്യ സിങിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ് ബിജെപി
sadhvi pragya singh takur
  • Share this:
ഭോപ്പാൽ: ഗാന്ധിയെ വധിച്ച ഗോഡ്‌സെ ദേശഭക്തനെന്ന പരാമർശത്തിൽ പ്രഗ്യ സിങിനെ തള്ളിപ്പറഞ്ഞ് ബിജെപി. പ്രഗ്യ സിങിന്റെ നാഥുറാം ഗോഡ്സെ പ്രസ്താവനയെ ബിജെപി അപലപിക്കുന്നതായും പ്രഗ്യയോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നും ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു.

അതേസമയം പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ബിജെപി പ്രഗ്യയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയായി ചിത്രീകരിച്ചതാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായ പ്രഗ്യ സിംഗ് താക്കൂറിനെ പുതിയ വിവാദത്തിലാക്കിയത്.

Also read: ഗോഡ്സെ രാജ്യസ്നേഹി; രാജ്യദ്രോഹിയെന്ന് വിളിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കും: പ്രഗ്യ സിംഗ് താക്കൂർ

ഗോഡ്സെ ദേശസ്നേഹിയാണെന്നും അങ്ങനെ തന്നെയായിരിക്കുമെന്നാണ് പ്രഗ്യസിംഗ് പറഞ്ഞത്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അത്തരക്കാർക്ക് തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കുമെന്നും അവർ പറ‍ഞ്ഞു. നേരത്തെ ബാബറി മസ്ജിത് തകർത്തതുമായി ബന്ധപ്പെട്ടും, ഹേമന്ദ് കർക്കറെയെ കുറിച്ചുള്ള പരാമർശം നടത്തിയും പ്രഗ്യ വിവാദത്തിലായിരുന്നു.
First published: May 16, 2019, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading