ഡൽഹി തിരഞ്ഞെടുപ്പ്: താര പ്രചാരകരെ വിലക്കി; ബി.ജെ.പി.ക്ക് തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വിവാദ പരാമർശങ്ങളെ തുടർന്നാണ് വിലക്ക്

News18 Malayalam | news18-malayalam
Updated: January 29, 2020, 1:45 PM IST
ഡൽഹി തിരഞ്ഞെടുപ്പ്: താര പ്രചാരകരെ വിലക്കി; ബി.ജെ.പി.ക്ക് തിരിച്ചടി
bjp
  • Share this:
ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തിരിച്ചടി. താര പ്രചാരകരായ  അനുരാഗ് താക്കൂർ, പർവേഷ് സാഹിബ് സിംഗ് എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വിവാദ പരാമർശങ്ങളെ തുടർന്നാണ് വിലക്ക്.

'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ' എന്ന് ആഹ്വാനം ചെയ്തും പ്രവർത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂർ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു പർവേഷ് സാഹിബ് സിംഗിന്റെ പരാമർശം. ഇരുവർക്കുമെതിരെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേ തടർന്നാണ് നടപടി.
First published: January 29, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading