നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2021 | പോളിങ് ബൂത്തിൽ സന്ദർശനം; ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി

  Assembly Election 2021 | പോളിങ് ബൂത്തിൽ സന്ദർശനം; ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി

  മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർക്കൊപ്പം കമൽ ഹാസൻ താൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ എത്തിയിരുന്നു

  Image: Instagram

  Image: Instagram

  • Share this:
   ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി. പോളിങ് ബൂത്തിൽ സന്ദർശനം നടത്തിയെന്ന പേരിലാണ് ശ്രുതി ഹാസനെതിരെ പരാതി നൽകിയിരിക്കുന്നത്. കോയമ്പത്തൂർ സൗത്തിലുള്ള പോളിങ് ബൂത്തിൽ കമൽഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു.

   വോട്ടെടുപ്പ് ദിനമായ ഇന്നലെ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർക്കൊപ്പം കമൽ ഹാസൻ താൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ എത്തിയിരുന്നു. തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് കമൽ വിമാനമാർഗം കോയമ്പത്തൂരിലെത്തിയത്. മണ്ഡ‍ലത്തിലെ വിവിധ ബൂത്തുകൾ കമൽ ഹാസൻ സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വോട്ടർമാരെ ബിജെപി പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും അദ്ദേഹം പരാതിയുമായി സമീപിച്ചിരുന്നു.‌

   വാർഡ് നമ്പർ 44ൽ കെമ്പട്ടി കോളനിയിൽ വാനിലെത്തിയ ചിലർ കൂപ്പണുകൾ വിതരണം ചെയ്തുവെന്നും കൂപ്പണുകൾ പിന്നീടു പണമാക്കി മാറ്റാമെന്ന് അറിയിച്ചുവെന്നുമായിരുന്നു പരാതി. എതിർ സ്ഥാനാർത്ഥി വനതി ശ്രീനിവാസന്റെ അനുയായികൾ ടോക്കണുകൾ വിതരണം ചെയ്തു പിടിയിലായതായുള്ള മാധ്യമ വാർത്തകളെ കുറിച്ചും കമൽഹാസന്റെ പരാതിയിൽ പറയുന്നുണ്ട്.

   കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് മയൂര ജയകുമാറാണ് കോയമ്പത്തൂർ സൗത്തിലെ മറ്റൊരു സ്ഥാനാർത്ഥി.
   Also Read-Fahadh Faasil and Kamal Haasan | കമൽ ഹാസൻ ചിത്രം 'വിക്രമിൽ' ഫഹദ് ഫാസിൽ; വാർത്ത സ്ഥിരീകരിച്ച് ഫഹദ്

   ഇതിനു പിന്നാലെയാണ് കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകിയിരിക്കുന്നത്. കോയമ്പത്തൂർ സൗത്തിലെ ബിജെപി സ്ഥാനാർത്ഥിയും  മഹിളാ മോർച്ച ദേശീയ വനിതാ നേതാവുമായ വനതി ശ്രീനിവാസന്റെ പേരിൽ ബിജെപി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് പരാതി നൽകിയിരിക്കുന്നത്. പോളിങ് ബൂത്തുകൾ സന്ദർശിച്ച ശ്രുതി ഹാസനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
   Also Read-Celebrity vote | വോട്ട് ചെയ്ത് തലൈവരും തലയും ഉലകനായകനും

   ബൂത്ത് ഏജന്റുമാരല്ലാതെ മറ്റാരും പോളിങ് ബൂത്തുകളിൽ എത്തരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പരാതി.

   കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇനി വോട്ടെടുപ്പ് ശേഷിക്കുന്നത് ബംഗാളിൽ മാത്രമാണ്. ബംഗാളിലെ 4-ാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 10 ന് നടക്കും. അസമിലും പുതുച്ചേരിയിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോൾ തമിഴ് നാട്ടിൽ 65 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

   ഡിഎംകെ , എ ഐ എ ഡി എം കെ മുന്നണികൾ പ്രധാനമായും ഏറ്റുമുട്ടിയ തമിഴ് നാട്ടിൽ 70 ശതമാനത്തിൽ താഴെയാണ് വോട്ട് രേഖപ്പെടുത്തിയത്. 30 സീറ്റുകളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ്
   Published by:Naseeba TC
   First published:
   )}