നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കരിമ ബലൂച്ചിന്‍റെ 'കൊലപാതകത്തിലും' ആശങ്ക കാട്ടണം'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ബിജെപി നേതാവ്

  'കരിമ ബലൂച്ചിന്‍റെ 'കൊലപാതകത്തിലും' ആശങ്ക കാട്ടണം'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ബിജെപി നേതാവ്

  'ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളെക്കുറിച്ച് വിവരങ്ങൾ അറിയാതെ വ്യക്തതകളില്ലാതെ അഭിപ്രായങ്ങൾ പറയുന്നതിന് പകരം കരിമ ബലൂച്ചിന്‍റെ 'കൊലപാതകത്തിലും' ആശങ്ക കാട്ടണം

  Karima Baloch, Justin Trudeau

  Karima Baloch, Justin Trudeau

  • Share this:
   ന്യൂഡൽഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ബിജെപി വിദേശകാര്യ വകുപ്പ് തലവൻ വിജയ് ചൗതായിവാല. കാനഡയിൽ അഭയം തേടിയ പാക് ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ട്രൂഡോ പാലിക്കുന്ന നിശബ്ദതയെ ചോദ്യം ചെയ്താണ് ബിജെപി നേതാവിന്‍റെ പ്രതികരണം. കരിമ ബലൂച്ചിന്‍റെ 'കൊലപാതകത്തിലും'  ട്രൂഡോ ആശങ്ക കാട്ടണമെന്നായിരുന്നു ഇയാളുടെ വാക്കുകൾ.

   Also Read-ഇസ്രായേലിൽ നെതന്യാഹൂ സർക്കാർ വീണു; രണ്ടുവർഷത്തിനിടെ നാലാത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം

   നേരത്തെ ഇന്ത്യയില്‍ നടക്കുന്ന കർഷകപ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിയിൽ ട്രൂഡോ ആശങ്ക അറിയിച്ചിരുന്നു. ഈ വിഷയം പരാമര്‍ശിച്ചു കൊണ്ടാണ് കരിമയുടെ വിഷയത്തിൽ കൂടി കനേഡിയൻ പ്രധാനമന്ത്രി ആശങ്ക കാട്ടണമെന്ന് വിജയ് ചൗതായിവാല അറിയിച്ചത്. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളെക്കുറിച്ച് വിവരങ്ങൾ അറിയാതെ വ്യക്തതകളില്ലാതെ അഭിപ്രായങ്ങൾ പറയുന്നതിന് പകരം കരിമ ബലൂച്ചിന്‍റെ 'കൊലപാതകത്തിലും' ആശങ്ക കാട്ടണം. എന്നാൽ ഇപ്പോഴും അദ്ദേഹം നിശബ്ദനാണ്'. എന്നാണ് ജസ്റ്റിൻ ട്രൂഡോയെ ടാഗ് ചെയ്ത് ബിജെപി നേതാവ് ട്വീറ്റ് ചെയ്തത്.   ബലൂചിസ്ഥാനിലെ പാകിസ്താൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കഴിഞ്ഞ ദിവസമാണ് കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി.ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപിൽ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
   Published by:Asha Sulfiker
   First published:
   )}