HOME /NEWS /India / 'മോശം വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂർപ്പണഖയെ പോലെ'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

'മോശം വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂർപ്പണഖയെ പോലെ'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

ഹനുമാൻ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം

ഹനുമാൻ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം

ഹനുമാൻ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം

  • Share this:

    ഇൻഡോർ: മോശം വസ്ത്രധാരണം നടത്തുന്ന പെൺകുട്ടികള്‍ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇൻഡോറില്‍ ഹനുമാൻ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

    ”രാത്രികാലങ്ങളിൽ ഞാൻ വീട്ടിൽ നിന്ന് കാറിൽ പുറത്തേക്ക് പോകുമ്പോൾ, ലഹരിക്ക് അടിമപ്പെട്ട വിദ്യാസമ്പന്നരായ യുവാക്കളെയും കുട്ടികളെയും കാണാം. കാറിൽ നിന്ന് പുറത്തിറങ്ങി ആറേഴെണ്ണം പൊട്ടിക്കാനാണ് തോന്നുക”- ബിജെപി നേതാവ് പറയുന്നു.

    Also Read- താഴ്വരയിൽ മഞ്ഞ വിപ്ലവം; കടുക് കൃഷിയിൽ നേട്ടം കൊയ്ത് കശ്മീർ

    ”നാം സ്ത്രീകളെ ദേവതമാരായാണ് കാണുന്നത്. പക്ഷേ മോശം വസ്ത്രം ധരിച്ച് നടക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ, ദേവതമാരായല്ല, ശൂര്‍പ്പണഖയെ പോലെയാണ് തോന്നിക്കുന്നത്. ദൈവം നിങ്ങൾക്ക് മനോഹരമായ ശരീരം തന്നു, നന്നായി വസ്ത്രം ധരിക്കൂ സുഹൃത്തുക്കളെ” – അദ്ദേഹം പറഞ്ഞു.

    രാമായണകഥയിലെ രാക്ഷസരാജാവായ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അതുമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതുവായവളായുമായാണ് ശൂർപ്പണഖയെ അവതരിപ്പിക്കുന്നത്.

    First published:

    Tags: Bjp leader, Controversial