• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

നാളെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി യെദ്യൂരപ്പ സര്‍ക്കാര്‍? കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

news18
Updated: May 16, 2018, 7:57 PM IST
നാളെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി യെദ്യൂരപ്പ സര്‍ക്കാര്‍? കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
news18
Updated: May 16, 2018, 7:57 PM IST
ബംഗളുരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ നാളെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന.

നാളെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങാന്‍ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. സര്‍ക്കാര്‍ നാളെ സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിവരം. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ആപ്പില്‍ നിന്നാണ് ജനങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മെയ് 17-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. 104 സീറ്റുകളുള്ള ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഒന്‍പത് അംഗങ്ങളുടെ കുറവാണുള്ളത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി ജെ പിയെ ക്ഷണിക്കുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

യെദ്യൂരപ്പ, ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടതിനു പിന്നാലെതന്നെ കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍