HOME » NEWS » India »

Sushant Singh Rajput | സുശാന്ത് കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാൻവെ

'അന്വേഷണത്തെ എതിർക്കുന്നവർക്ക് കേസിൽ എന്തോ മറച്ചുവെയ്ക്കാനുണ്ടെന്ന് തോന്നുന്നു. അവർ ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു'

News18 Malayalam | news18-malayalam
Updated: August 30, 2020, 8:04 PM IST
Sushant Singh Rajput | സുശാന്ത് കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാൻവെ
Sushant Singh Rajput
  • Share this:
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് വധക്കേസിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരായ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി റാവുസാഹിബ് ഡാൻവെ പറഞ്ഞു. ആരെയെങ്കിലും സംരക്ഷിക്കാൻവേണ്ടിയാണ് സിബിഐ അന്വേഷണത്തെ ചിലർ എതിർത്തതെന്നും അവർ ഇപ്പോൾ ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ഉന്നയിച്ച ചില ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡാൻവെ. സുശാന്ത് സിങ് രജ്പുത് കേസുമായിബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"രജ്പുത് കേസിൽ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു, സത്യം പുറത്തുവരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്നിരുന്നാലും, അത്തരം അന്വേഷണത്തെ എതിർക്കുന്നവർക്ക് കേസിൽ എന്തോ മറച്ചുവെയ്ക്കാനുണ്ടെന്ന് തോന്നുന്നു. അവർ ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ കേസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല. സ്വയം രക്ഷിക്കാനായി ബിജെപിയെ വലിച്ചിഴയ്ക്കാൻ അവർ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോവിഡ് -19 മഹാമാരി നിയന്ത്രിക്കുന്നതിൽ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ജൽന എംപി കൂടിയായ ഡാൻവെ ആരോപിച്ചു. സലൂണുകളും വൈൻ ഷോപ്പുകളും പ്രവർത്തിക്കാൻ അനുവദിച്ചിട്ടും മതപരമായ സ്ഥലങ്ങൾ തുറക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ (34) മുംബൈ സബർബൻ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ നടി റിയ ചക്രവർത്തിക്കും മറ്റുള്ളവർക്കുമെതിരെ പട്നയിൽ രജപുതിന്‍റെ പിതാവ് നൽകിയ പരാതിയിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് നേരത്തെ സുപ്രീം കോടതി ശരിവെച്ചിരുന്നു.
Published by: Anuraj GR
First published: August 30, 2020, 8:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories