ന്യൂഡല്‍ഹി: രാജ്യസഭാംഗങ്ങളുടെ (Rajya Sabha) എണ്ണത്തില്‍ നൂറ് കടന്ന് ബിജെപി (BJP). 1988ന് ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും 100 അംഗങ്ങളെ തികയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന തരഞ്ഞെടുപ്പില്‍ 4 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചതോടെയാണ് ചരിത്രത്തല്‍ ആദ്യമായി ബിജെപിയുടെ അംഗസംഖ്യ 100 കടക്കുന്നത്. അംഗസംഖ്യ നൂറ് കടന്നെങ്കിലും 245 അംഗ സഭയില്‍ ബിജെപി ഇപ്പോഴും ന്യൂനപക്ഷമാണ്.
അസം, ത്രിപുര, നാഗാലാന്‍ഡ് ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് ബിജെപിയുടെ നാല് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇത്തവണ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് ഒരു അംഗം പോലുമില്ല.
രാജ്യസഭയില്‍ കൂടുതല്‍ കരുത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ബിജെപിക്ക് കഴിയും. 2014ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ 55 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്.
Pariksha Pe Charcha 2022| സ്വന്തം താൽപര്യങ്ങൾ കണ്ടെത്താൻ കുട്ടികളെ സഹായിക്കണമെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി
കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കണ്ടെത്താനും ശക്തി തിരിച്ചറിയാനും രക്ഷിതാക്കള്‍ അവരെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi). ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച അഞ്ചാമത് പതിപ്പില്‍ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രചോദനത്തിന് ഒരു കുത്തിവയ്പ്പും ഇല്ല. നിങ്ങളെ നിരാശരാക്കുന്നത് എന്താണെന്ന് നിങ്ങൾ പഠിക്കണം, എങ്ങനെ പ്രചോദിതരായി തുടരാം എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഉത്തരം നൽകവേ പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ പലപ്പോഴും 'മോട്ടിവേഷൻ കാ ഇൻജക്ഷൻ' അല്ലെങ്കിൽ 'മോട്ടിവേഷൻ കാ ഫോർമുല' തിരയുന്നു. എന്നാൽ നമ്മളെ തരംതാഴ്ത്തുന്നവരെയും നമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരെയും നമ്മൾ അന്വേഷിക്കണം. പിന്നെ നമ്മളെ പ്രചോദിപ്പിക്കുന്ന ചില പാട്ടുകൾ, പുസ്തകങ്ങൾ, തുടങ്ങിയ കാര്യങ്ങൾക്കായി നോക്കുകയും അവയെ അടുത്ത് നിർത്തുകയും വേണം, പ്രധാനമന്ത്രി പറഞ്ഞു.
മനസ്സിരുത്താതെ വായിക്കുന്നത് തുടരാതിരിക്കുക മാത്രമല്ല, നിങ്ങൾ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്ന് വിശകലനം ചെയ്യുക. നിങ്ങൾ എങ്ങനെ വായിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു, ഓരോ വിഷയത്തിലും ചെലവഴിച്ച സമയത്തിന്റെ ഫലം എന്താണ്. ചിലപ്പോൾ, നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ കുറച്ച് സമയം നൽകുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.
പഠിപ്പിക്കുന്ന മാധ്യമം പ്രശ്നമല്ല. ഓഫ്‌ലൈനിൽ എന്ത് നടക്കുന്നുവോ അത് ഓൺലൈനിലും സാധ്യമാണ്. ഇതിനർത്ഥം മാധ്യമം പ്രശ്നമല്ല എന്നതുതന്നെ. മാധ്യമം പരിഗണിക്കാതെ, നമ്മുടെ മനസ്സ് വിഷയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ, കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒരു വ്യത്യാസവുമില്ല. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ 'പരീക്ഷ പേ ചർച്ച'യിൽ പ്രധാനമന്ത്രി മോദി കുട്ടികളോട് പറഞ്ഞു. നിയന്ത്രിക്കാനും സ്വയം അച്ചടക്കം പാലിക്കാനും ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും അതിനനുസരിച്ച് പഠിക്കാനും ഓൺലൈൻ ടൂളുകൾ ഉപയോഗിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Rajya Sabha