കൊൽക്കത്ത: ബിജെപി വിരുദ്ധ മുന്നണിയുടെ വേദിയായി കൊൽക്കത്തയിലെ ഐക്യ ഇന്ത്യ റാലി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംഘടിപ്പിച്ച റാലിയിൽ ഇടതുപാർട്ടികൾ ഒഴികെ പ്രധാന പ്രതിപക്ഷ കക്ഷികൾ എല്ലാം പങ്കെടുത്തു.
ബിജെപി ഭരണത്തിന്റെ കഥ കഴിഞ്ഞെന്ന് മമത ബാനർജി പ്രഖ്യാപിച്ചപ്പോൾ മഹാസഖ്യം രാജ്യത്തെ മൊത്തം ജനങ്ങൾക്ക് എതിരെയുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. തെരെഞ്ഞടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തു നടന്ന ഐക്യ ഇന്ത്യ റാലി പ്രതിപക്ഷത്തിന്റെ കരുത്തു തെളിയിക്കുന്നതായി.
തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ കൈകോർത്തത് കോൺഗ്രസ് മുതൽ പ്രാദേശിക കക്ഷികൾവരെയുള്ള ഇരുപതിലധികം പാര്‍ടികളുടെ നേതാക്കൾ. മോദി ഭരണത്തിന്റെ അവസാനമായെന്ന് മമതാ ബാനർജി പറഞ്ഞു.
പ്രധാനമന്ത്രി നുണയുടെ നിർമ്മാതാവും മൊത്തക്കച്ചവടക്കാരനും വിതരണക്കാരനുമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ബിജെപിക്കെതിരേ ശക്തമായ പ്രതികരണങ്ങളുമായി പഴയ കൂട്ടാളികളായ ശത്രുഘ്നൻ സിൻഹയും അരുൺ ഷൂരിയും.
പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല.
ഇരുപാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടായിരുന്നു. ഗുജറാത്തിൽ നടന്നപൊതുയോഗത്തിൽ ഐക്യ ഇന്ത്യ റാലിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി .
രാജ്യത്തെ മൊത്തം ജനങ്ങൾക്ക് എതിരെയുള്ളതാണ് മഹാസഖ്യം. അഴിമതിക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.