നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാമക്ഷേത്രം എത്രയും വേഗം നിർമിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം: അമിത് ഷാ

  രാമക്ഷേത്രം എത്രയും വേഗം നിർമിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം: അമിത് ഷാ

  amit shah

  amit shah

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിർമിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. 42 ഏക്കർഭൂമി തിരികെ ലഭിക്കുന്നതായാണ് സുപ്രീംകോടതിയിൽ പോയത്. അതേസമയം, സുപ്രീംകോടതിയിൽ കോൺഗ്രസിന്റെ അഭിഭാഷകർ കേസ് വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ കാൺപൂരിൽ പറഞ്ഞു.

   തര്‍ക്കഭൂമി അല്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിനു വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.

   1992ല്‍ തകര്‍ക്കപ്പെടുന്നതിന് മുമ്പ് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താകെ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തര്‍ക്കമില്ലാത്ത അധികഭൂമിയെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനും സുപ്രീംകോടതി ഈ ഉത്തരവ് ബാധകമാണ്.

   2.7 ഏക്കര്‍ ഭൂമി സംബന്ധിച്ച് മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 67 ഏക്കറും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും തര്‍ക്കം തീര്‍പ്പാക്കുന്നതു വരെ ആര്‍ക്കും കൈമാറരുതെന്നുമാണ് കോടതി നിര്‍ദേശം. 2011ലും ഇതേ നിലപാടു തന്നെ സുപ്രീംകോടതി ആവര്‍ത്തിച്ചിരുന്നു. അയോധ്യ ഭൂമിത്തര്‍ക്കം സംബന്ധിച്ച് സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഭൂമി കൈമാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിച്ചത്.

   First published:
   )}