എല്ലാ ബിജെപി എംപിമാരോടും ചൊവ്വാഴ്ച ലോക്സഭയില്‍ ഹാജരാകാന്‍ നിര്‍ദേശം; കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം എന്ത്?
എല്ലാ ബിജെപി എംപിമാരോടും ചൊവ്വാഴ്ച ലോക്സഭയില്‍ ഹാജരാകാന്‍ നിര്‍ദേശം; കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം എന്ത്?
''ലോക്സഭയിലെ മുഴുവന്‍ ബി ജെ പി അംഗങ്ങളും 2021 മാര്‍ച്ച് 23ന് സഭയില്‍ ഹാജരാകണം. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കാനും അഭ്യര്‍ത്ഥിക്കുന്നു'
ന്യൂഡല്‍ഹി: എല്ലാ ബി ജെ പി എംപിമാരോടും ചൊവ്വാഴ്ച ലോക്സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്കി പാർടി നേതൃത്വം. തിങ്കളാഴ്ചയാണ് വിപ്പ് ഇറക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ബജറ്റ് സെക്ഷനില്‍ സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട നിയനിര്മാണവുമായി ബന്ധപ്പെട്ട തീരുമാനെമടുക്കുകയാണെന്നും അംഗങ്ങള്‍ പിന്തുണ നല്‍കണമെന്നുമാണ് വിപ്പില്‍ അറിയിച്ചിരിക്കുന്നത്. '2021 മാര്‍ച്ച് 23 ചൊവ്വാഴ്ച വളരെ പ്രധാനപ്പെട്ട നിയമനിര്‍മാണത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ലോക്സഭയിലെ എല്ലാ ബി ജെ പി അംഗങ്ങളെയും അറിയിച്ചു' പാര്‍ട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
''ലോക്സഭയിലെ മുഴുവന്‍ ബി ജെ പി അംഗങ്ങളും 2021 മാര്‍ച്ച് 23ന് സഭയില്‍ ഹാജരാകണം. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കാനും അഭ്യര്‍ത്ഥിക്കുന്നു' രകേഷ് സിങ് പറഞ്ഞു. നേരത്തെ തിങ്കളാഴ്ച എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും സാന്നിധ്യം ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച വിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നാളെ എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും വിപ്പ് നല്‍കിയിരിക്കുന്നത്.
നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ബില്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഡല്‍ഹി ഗവണ്മെന്റ് എന്നാല്‍ ലഫ്റ്റനന്റ് എന്ന് വ്യക്തമാക്കുന്ന ബില്ലാണ് തിങ്കളാഴ്ച ലോക്സഭയില്‍ പാസാക്കിയത്. എന്നാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ആം ആദ്മിയും ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി. അതേസമയം 2021ലെ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ തിങ്കളാഴ്ച ധനമന്ത്രി നിര്‍മല സീതരാമന് സഭയില്‍ അവതരിപ്പിച്ചു. സാമ്പത്തിക സമ്മര്‍ദം സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കുന്നതിനായി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ(എഫ് ഡി ഐ) പരിധി 74 ശതമാനം ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് ബില്ല് അവതരിപ്പിക്കുമ്പോള്‍ നിര്‍മല വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് എഫ് ഡി ഐ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുന്ന ഭേദഗതി ബില്‍ കഴിഞ്ഞാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 29ന് അവസാനിച്ചിരുന്നു. രണ്ടാം സെക്ഷന്‍ മാര്‍ച്ച് എട്ടിന് ആരംഭിച്ചിരുന്നു. ഇത് ഏപ്രില്‍ എട്ടിന് സമാപിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.