മംഗളുരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്‍റെ സംസ്ക്കാരത്തിന് എത്തിയ ബിജെപി കർണ്ണാടക സംസ്ഥാന അധ്യക്ഷന്‍റെ കാർ തടഞ്ഞു. ബിജെപി കർണ്ണാടക സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടിലിന്റെ കാറാണ് പ്രവർത്തകർ തടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്റെ സംസ്കാര ചടങ്ങുകൾക്ക് എത്തിയതായിരുന്നു അദ്ദേഹം. അതിനിടെയാണ് പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ സംസ്ഥാന അധ്യക്ഷന്‍റെ കാർ തടഞ്ഞത്. നേരത്തെ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്‍റിന്‍റെ കാറിന്‍റെ ഗ്ലാസ് പ്രതിഷേധക്കാർ തകർത്തിരുന്നു.
യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടർന്ന് ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച (BJP Yuva Morcha) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) (Praveen Nettaru) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
അതിനിടെ പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ 15 പേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കർണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
Also Read- യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ
സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.
യുവമോർച്ചാ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പ്രവീണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Summary- The BJP activsts stopped the Karnataka state president's car when he arrived for the funeral of the Yuva Morcha leader. The activists stopped the car of BJP Karnataka state president Nalin Kumar Kattil. He had attended the funeral of Yuva Morcha leader Praveen Nattaru, who was killed last night.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Murder, Yuvamorcha