അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുര തൂത്തുവാരിയ ബി ജെ പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം. ഇതോടെ ത്രിപുരയിൽ ബി ജെ പിയുടെ സർവാധിപത്യമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി വൻവിജയം നേടിയപ്പോൾ ഇടതുപക്ഷം തകർന്നടിഞ്ഞു. ആകെയുള്ള 6646 ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് സീറ്റുകളിൽ 5652 എണ്ണത്തിലും ബി ജെ പിയാണ് വിജയിച്ചത്.
വിജയിച്ച സീറ്റുകളിൽ തന്നെ ഭൂരിഭാഗം സീറ്റുകളിലും എതിരില്ലാതെയാണ് ബി ജെ പി വിജയിച്ചത്. ആകെയുള്ള 6646 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത് 994 സീറ്റുകളിൽ മാത്രമാണ്. ഇതിൽ ബി ജെ പി 789 എണ്ണത്തിലും കോൺഗ്രസ് 166 ലും സി പി എം 22ലും മറ്റുള്ളവർ 16 സീറ്റിലും വിജയിച്ചു.
വോട്ടെണ്ണലിനിടെ മിക്കയിടങ്ങളിലും ബി ജെ പി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.