ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ ശക്തമായ പ്രചരണവുമായി ബി.ജെ.പി. ഇതിനു മുന്നോടിയായി 'ഡൽഹി ച്ചോ (ഡൽഹിയെ രക്ഷിക്കുക) പരിവർത്തൻ യാത്ര ആരംഭിച്ചു. ആം ആദ്മിയുടെ കൈയിൽ നിന്ന് ബി.ജെ.പിയെ രക്ഷിക്കുക എന്ന പ്രചരണവുമായാണ് ഡൽഹിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിരിക്കുന്നത്.
പ്രചരണത്തിൽ പ്രധാനമായും ആം ആദ്മി പാർട്ടിയുടെ പരാജയങ്ങൾ ജനങ്ങളിലേക്കെത്തിച്ച് ജനപിന്തുണ നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ഡൽഹി ബി.ജെ.പി പ്രസിഡന്‍റ് മനോജ് തിവാരിയാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. ഡൽഹിയിലെ 14 ജില്ലകളിലും 70 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ യാത്ര എത്തും.
iPhone പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ ആപ്പിൾ ഐഫോൺ സെപ്തംബർ 10ന്
"കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളെ കെജ് രിവാൾ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാനാണ് ഡൽഹിയിലെ ജനങ്ങൾ ആരംഭിക്കുന്നത്" - ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മനോജ് തിവാരി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൽകിയ ഒരു വാഗ്ദാനങ്ങളും പാലിക്കാൻ കെജ് രിവാളിന് കഴിഞ്ഞില്ലെന്നും തിവാരി പറഞ്ഞു.
ഡൽഹിയിലെ അരവിന്ദ് കെജ് രിവാൾ സർക്കാരിന്‍റെ കാലാവധി 2020 ഫെബ്രുവരിയിൽ അവസാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam admi party, Aap, Bjp, Delhi