പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭാരതരത്ന നൽകണമെന്ന് ബിജെപി എംപി

പ്രധാനമന്ത്രി മോദി യുഗ പുരുഷനാണെന്നും അതിനാൽ അദ്ദേഹത്തെ ഭാരത രത്നയ്ക്ക ശുപാർശ ചെയ്യണമെന്നുമാണ് ബിജെപി എംപിയുടെ ആവശ്യം.

news18
Updated: August 5, 2019, 11:29 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭാരതരത്ന നൽകണമെന്ന് ബിജെപി എംപി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: August 5, 2019, 11:29 PM IST
  • Share this:
ന്യൂഡൽഹി: ഭാരതത്തിലെ പരമോന്നത പുരസ്കാരമായ ഭാരത രത്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് ആവശ്യം. പ്രധാനമന്ത്രി മോദി യുഗ പുരുഷനാണെന്നും അതിനാൽ അദ്ദേഹത്തെ ഭാരത രത്നയ്ക്ക ശുപാർശ ചെയ്യണമെന്നുമാണ് ബിജെപി എംപിയുടെ ആവശ്യം. മധ്യപ്രദേശിലെ രത്ലം മണ്ഡലത്തെ പാർലമെന്‍റിൽ പ്രതിനിധീകരിക്കുന്ന ബി ജെ പി അംഗം ഗുമാൻ സിംഗ് ദാമോറാണ് പ്രധാനമന്ത്രിക്ക് ഭത്ന നൽകണമെന്ന് ആവശ്യപ്പെട്ടത്.

"മോദിജി യുഗപുരുഷനാണ്. നിരവധി വിദേശരാജ്യങ്ങൾ അദ്ദേഹത്തിന് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തുമാറ്റാനുളള ഒരു വലിയ തീരുമാനത്തിലൂടെ കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയെ അദ്ദേഹം സന്തോഷത്തിലാക്കി. അദ്ദേഹത്തിന് ഭാരതരത്ന നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു." - ലോക് സഭയിൽ ശൂന്യവേളയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

PSC ക്രമക്കേട് സ്ഥിരീകരിച്ചു ; യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെ പൊലീസ് റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കി

ശൂന്യവേളയിൽ 74 എംപിമാരാണ് ഇന്ന് അവരുടെ പ്രശ്നങ്ങൾ പറഞ്ഞത്. രവി കിഷൻ, പ്രാഗ്യ സിംഗ് താക്കൂർ, വിജയ് കുമാർ ദുബെ, വിഷ്ണു ദത്ത ശർമ എന്നിവർ ശൂന്യവേളയിൽ സംസാരിക്കവെ ആർട്ടിക്കിൾ 370 എടുത്തു മാറ്റാനുള്ള സർക്കാർ തീരുമാനത്തെ ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ, യു എ ഇ, സോൾ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര പുരസ്കാരങ്ങളാൽ മോദി ആദരിക്കപ്പെട്ടിട്ടുണ്ട്.

First published: August 5, 2019, 11:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading