• HOME
  • »
  • NEWS
  • »
  • india
  • »
  • BJP Leader Killed | ബിജെപി നേതാവിനെ പട്ടാപ്പകൽ തെരുവിൽ കൊലപ്പെടുത്തി; ഡിഎംകെ ഭരണത്തിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

BJP Leader Killed | ബിജെപി നേതാവിനെ പട്ടാപ്പകൽ തെരുവിൽ കൊലപ്പെടുത്തി; ഡിഎംകെ ഭരണത്തിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

ചൊവ്വാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് സംഭവം നടന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലചന്ദറിനെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Balachandar

Balachandar

  • Share this:
    ചെന്നൈ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകനും എസ്.സി-എസ്.ടി വിഭാഗം ചെന്നൈ സെൻട്രൽ പ്രസിഡന്‍റുമായ ബാലചന്ദറിനെ പട്ടാപ്പകൽ തെരുവിൽ അജ്ഞാത സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈ നഗരത്തിലെ ചിന്താദരിപേട്ടിലാണ് സംഭവം. ഇതേത്തുടർന്ന് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊലീസ് രംഗത്തെത്തി.

    “മെയിൻ റോഡിൽ ഒരു തെരുവിൽ നിന്നാണ് കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുകയാണ്, ”ചെന്നൈയിലെ ചിന്താദരിപേട്ട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    ചൊവ്വാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് സംഭവം നടന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലചന്ദറിനെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    ഡിഎംകെ ഭരണത്തിൽ ക്രമസമാധാന നില തകർന്നതായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു. ഇവിടെ ആർക്കും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. “സർക്കാർ നിഷ്‌ക്രിയമാണ്, പോലീസ് സാധാരണക്കാർക്ക് ഒന്നും ചെയ്യുന്നില്ല. പോലീസ് ഉടൻ തന്നെ കൊലയാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം,” അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.

    Also Read- പോലീസ് സ്റ്റേഷന് തീയിട്ടു; അക്രമത്തിന് നേതൃത്വ൦ നൽകിയ അഞ്ച് പേരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു

    ബിജെപി എസ്‌സി മോർച്ച സെൻട്രൽ ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദറിനെ ഇന്ന് ചെന്നൈയിൽ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനിടെ ചെന്നൈയിൽ നടക്കുന്ന 19-ാമത്തെ കൊലപാതകമാണിത്. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്റെ മകന്റെ സിനിമ തിയേറ്ററിൽ കാണുന്ന തിരക്കിലാണ്”- എസ്.ജി സൂര്യ ആരോപിച്ചു.

    തമിഴ്‌നാട്ടിൽ കൂടുതൽ വികസനപദ്ധതികൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് ബിജെപി നേതാവ് ചെന്നൈയിൽ കൊല്ലപ്പെട്ടത്.
    Published by:Anuraj GR
    First published: