• HOME
  • »
  • NEWS
  • »
  • india
  • »
  • TRS എംഎല്‍എമാരെ 'ചാക്കിട്ട് പിടിക്കാന്‍ ശ്രമം'; ബിജെപി ദേശീയ ജന.സെക്രട്ടറി ബി.എല്‍ സന്തോഷിന് തെലങ്കാന പോലീസിന്‍റെ സമന്‍സ്

TRS എംഎല്‍എമാരെ 'ചാക്കിട്ട് പിടിക്കാന്‍ ശ്രമം'; ബിജെപി ദേശീയ ജന.സെക്രട്ടറി ബി.എല്‍ സന്തോഷിന് തെലങ്കാന പോലീസിന്‍റെ സമന്‍സ്

ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്

  • Share this:
ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ പണം കൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷിന് തെലങ്കാന പോലീസിന്‍‌റെ സമന്‍സ് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്. കേസ് അന്വേഷിക്കുന്ന തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നവംബർ 21ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം.

Also Read-'ഓപ്പറേഷന്‍ ലോട്ടസ്'; തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ തെലങ്കാന പോലീസ്; 21ന് ഹാജരാകാന്‍ നോട്ടീസ്

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പേര് വെളിപ്പെടുത്തിയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചത്. കേസിൽ തുഷാറിനോടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Also Read-'തെലങ്കാനയിലെ TRS എംഎല്‍എ മാർക്ക് 100 കോടി; BJP നീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളി'; മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് എംഎൽഎമാരെ കൂറുമാറ്റാൻ 100 കോടിരൂപ വാഗ്ദാനം ചെയ്തുവെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ആരോപണം. വിഡിയോ സഹിതമായിരുന്നു റാവുവിന്റെ വാർത്താസമ്മേളനം. എന്നാൽ ബിജെപി തെലങ്കാന ഘടകം കെസിആറിന്‍റെ ആരോപണം നിഷേധിച്ചു.
Published by:Arun krishna
First published: