മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബിജെപി നേതാവ്. ഈ മാസം 28ന് വിവാദം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.
ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയായ ബിജെപി നേതാവ് യശ്പാൽ ബെനാമാണ് മകളുടെ വിവാഹം മുസ്ലിം യുവാവുമായി തീരുമാനിച്ചത്. വിവാഹത്തിൽ എതിർപ്പ് ശക്തമായതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.
വരന്റെ വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയാണ് വിവാഹം വേണ്ടെന്ന വെച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. “ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ മകളുടെ വിവാഹം പോലീസിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണത്തിൽ നടക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പൊതുവികാരം മാനിക്കുന്നു” യശ്പാൽ ബെനാമ പ്രതികരിച്ചു.
ലഖ്‌നൗ സർവകലാശാലയിൽ പഠിക്കേ സൗഹൃദത്തിലായ മുസ്ലിം യുവാവുമായാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Marriage, Muslim, Uttarakhand