• HOME
  • »
  • NEWS
  • »
  • india
  • »
  • കുട്ടികൾക്ക് മുട്ട ആഹാരമായി നൽകിയാൽ നരഭോജികളാകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി. നേതാവ്

കുട്ടികൾക്ക് മുട്ട ആഹാരമായി നൽകിയാൽ നരഭോജികളാകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി. നേതാവ്

BJP leader lands in soup over controversial statement of how an eggetarian child may evolve into a man-eater | വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാൽ ഭർഗവ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കുട്ടികൾക്ക് മുട്ട ആഹാരമായി നൽകിയാൽ വലുതാകുമ്പോൾ അവർ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാൽ ഭർഗവ. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കമലനാഥ് സർക്കാർ അംഗൻവാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനെ ഏതുർത്തുകൊണ്ടാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസ്താവന.

    2015ൽ ശിവരാജ് സിങ് സർക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കാൻ തീരുമാനിച്ചത്. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശിൽ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തിൽ കൂടുതലാണ്. ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതൽ അംഗൻവാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.

    ഒരാഴ്ചയിൽ മൂന്ന് ദിവസം മുട്ട നൽകാനാണ് പദ്ധതി. എന്നാൽ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നും ഉയരുന്നത്. മുട്ട നൽകാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് ബിജെപി വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും കുട്ടികളെ മുട്ട നൽകി വളർത്തിക്കഴിഞ്ഞാൽ വലുതാകുമ്പോൾ ഒരു പക്ഷെ അവർ നരഭോജികൾ അയേക്കാമെന്നാണ് ബിജെപി നേതാവ് ഗോപാൽ ഭാർഗവയുടെ പ്രതികരണം.

    ഗോപാൽ ഭർഗവയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്. കുട്ടികളുടെ ആരോഗ്യം മാത്രമാണ് മുട്ട ഉച്ചഭക്ഷണത്തി ചേർക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും, ബിജെപിയുടെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും വ്യക്തമാക്കിയ കമലനാഥ് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചിട്ടുണ്ട്.

    First published: